2014-10-03 10:07:40

കൂട്ടായ്മയുടെ ഘടകങ്ങള്‍
വിഭിന്നതയുടെ
വസ്തുതകളെ മറികടക്കും


2 ഒക്ടോബര്‍ 2014, വത്തിക്കാന്‍
കൂട്ടായ്മയുടെ ഘടകങ്ങള്‍ വിഭിന്നതയുടെ വസ്തുതകളെ മറികടക്കുന്നതാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ഒക്ടോബര്‍ 2-ാം തിയതി വ്യാഴാഴ്ച രാവിലെ, കിഴക്കിന്‍റെ അസ്സീറിയന്‍ സഭാ തലവന്‍, കാതോലിക്കോസ് പാത്രിയര്‍ക്കിസ്, ഡിങ്കാ നാലാമനുമായി വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

പുരാതന അസ്സീറയന്‍ സഭയുടെ റോമുമായുള്ള ചരിത്രപരമായ
ഭിന്നതകള്‍ക്കു മപ്പുറം, ഐക്യവും സ്നേഹവും പ്രകടമാക്കേണ്ട കാലഘട്ടമാണിതെന്നും, ഭിന്നതകള്‍ മറന്ന് സിറിയയിലും ഇറാക്കിലും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ മക്കളോടുള്ള സഹാനുഭാവത്തിലും ഐക്യദാര്‍ഢ്യത്തിലും കൂട്ടായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അസ്സീറിയന്‍ സഭയുടെ റോമിനോടുള്ള അനുരഞ്ജനത്തിന്‍റെ പ്രതീകമായി രണ്ടു പതിറ്റാണുടുകള്‍ക്കു മുന്‍പ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഒപ്പുവച്ച, ക്രിസ്തുവിന്‍റെ മാനുഷികതയും ദൈവികതയും തുല്യമായി അംഗീകരിക്കുന്ന ഇരുപക്ഷത്തിന്‍റെയും ദൈവശാസ്ത്ര നിലപാടും പാപ്പാ ഹ്രസ്വപ്രഭാഷണത്തില്‍ ശ്ലാഘിച്ചു.









All the contents on this site are copyrighted ©.