2014-10-02 20:28:59

മുന്നോട്ടുള്ള യാത്രയില്‍
ആത്മീയ തുണയാണ് കാവല്‍ദൂതര്‍


2 ഒക്ടോബര്‍ 2014, വത്തിക്കാന്‍
കാവല്‍ മാലാഖയുടെ സ്വരം ശ്രവിക്കണമെന്ന് പാപ്പാ ഫ്രാ൯സീസ് ഉദ്ബോധിപ്പിച്ചു.

ഒക്ടോബര്‍ 2—ാം തിയതി കാവല്‍ മാലാഖാമാരുടെ തിരുന്നാള്‍ ദിനത്തില്‍ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച പ്രഭാത ദിവ്യബലിമദ്ധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സ്വര്‍ഗ്ഗം മുന്നില്‍ കണ്ടുള്ള യാത്രയില്‍ ദൈവം നമുക്ക് ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന ദൂതരാണ് കാവല്‍ മാലാഖമാര്‍. തെറ്റും ശരിയും ചൂണ്ടിക്കാണിച്ചുകൊണ്ട് നമ്മുടെ സഹയാത്രികരായി അവര്‍ കൂടെ
യാത്രചെയ്യുന്നു.

ശിശുവിന്‍റേയും മാലാഖയുടേയും ഉപമകളിലൂടെയാണ് പാപ്പാ ഈ ആശയം വിശദമാക്കിയത്..
ആരാണ് വലിയവ൯ എന്ന ചോദ്യം അപ്പസ്തോലന്മാരുടെ ഇടയില്‍ ഉണ്ടായപ്പോള്‍ ശിശുവിനെ അവരുടെ മു൯പില്‍ നിറുത്തിയിട്ട് ക്രിസ്തു പറഞ്ഞത്, ശിശുവിനെപ്പോലേ നിര്‍മ്മല ഹൃദയരും വിശ്വാസമുള്ളവരുമാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതെന്നാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഉപദേശവും, സഹായവും അര്‍ഹിക്കുന്നവരും ആഗ്രഹിക്കുന്നവരുമാണ് ശിശുക്കള്‍. ഇതുതന്നെയ്ണ് വലുതാകുവാനുള്ള മാര്‍ഗ്ഗവും.
തുറന്ന മനസ്സോടെ ശിശുവിന്‍റെ മനോഭാവം സ്വികരിക്കുന്നവര്‍ ആരാണോ, അവര്‍ ദൈവത്തോട് കൂടുതല്‍ അടുത്തായിരിക്കുമെന്നും പാപ്പാ ആഹ്വാനംചെയ്തു.

എന്നും സഭയുടെ പാരമ്പര്യം അനുസരിച്ച് നമുക്കു ഓരോരുത്തര്‍ക്കും ഒരു കാവല്‍ ദൂതന്‍ ഉണ്ടെന്നും ആ ദുത൯ നമ്മെ കാത്തു സംരക്ഷിക്കുമെന്നും നാം വിശ്വസിക്കുന്നു. നമ്മുടെ യാത്രയില്‍ അവന്‍റെ സ്വരം നാം ശ്രദ്ധിക്കാറുണ്ടോ അതോ അവിടുത്തെ നാം അവഗണിക്കുകയാണോ ചെയ്യുന്നത്.കാവല്‍ ദൂതന്‍റെ ഉപദേശത്തെ നാം അവഗണിച്ചാല്‍ പറുദീസായില്‍ ആദത്തിനു സംഭവിച്ചതുപോലെ നമുക്കും സംഭവിക്കും. നാം അവിടുത്തെ അവഗണിച്ചാലും ഇല്ലെങ്കിലും അവിടുന്നു നമ്മോടു കൂടെ ഉണ്ടായിരിക്കും. കാവല്‍ മാലാഖയെ നാം തള്ളിക്കളഞ്ഞാല്‍ അത് അപകടകരമാണ് ദൈവ സന്നിധിയില്‍ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നവനാണ് നമ്മുടെ കാവല്‍ മാലാഖ എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.