2014-10-02 20:22:24

ന്യൂജേര്‍സിയിലെ പുണ്യവതി
മിറിയം തെരേസാ ഡിംജനോവിച്ച്


2 ഒക്ടോബര്‍ 2014, വത്തിക്കാന്‍
അമേരിക്കയിലെ ന്യൂജേര്‍സിയില്‍ വിരിഞ്ഞ പുണ്യസൂനം – മിറിയം തെരേസാ ഡിംജനോവിച്ചിനെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുമെന്ന്,
വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പ്രസ്താവിച്ചു.

ഒക്ടോബര്‍ 4-ാം തിയതി ശനിയാഴ്ച ജന്മനാടായ ന്യൂജേര്‍സിയിലുള്ള തിരുഹൃദത്തിന്‍റെ നാമത്തിലുള്ള ബസിലിക്കയില്‍വച്ചാണ് ധന്യയായ മിറിയം തേരാസാ ഡിംജനോവിച്ചിനെ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്,

26-ാം വയസ്സില്‍ വിശുദ്ധ എലിസബത്തിന്‍റെ ഉപവിയുടെ സഹോദരികള്‍ എന്ന സന്യാസസമൂഹത്തില്‍ ചേര്‍ന്ന ഡെംജനോവിച്ച്, ആവിലായിലെ അമ്മത്രേസ്യായേയും കൊച്ചുത്രേസ്യായേയും അനുകരിച്ച് യോഗാത്മക ജീവിതത്തിലൂടെ വിശുദ്ധിയുടെ പടവുകള്‍ കയറുകയായിരുന്നു.

1901, മാര്‍ച്ച് 26-ന് ന്യൂജേര്‍സിയിലായിരുന്ന ജനനം. നല്ല മാതാപിതാക്കളുടെ ജീവിതപിന്‍തുണയാണ് അവള്‍ക്ക് വിശുദ്ധിയുടെ പാത തെളിയിച്ചത്.
ലളിതവും സാധാരണവുമായിരുന്ന ജീവിതത്തില്‍ വിളങ്ങിയ അവളുടെ അനിതരസാധാരണമായ ആത്മീയതയും പുണ്യങ്ങളുമാണ് അമേരിക്കന്‍ വനിതയെ 26-ാമത്തെ വയസ്സില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ എത്തിക്കുവാന്‍ ഇടയാക്കുന്നതെന്ന്, ഒക്ടോബര്‍ 1-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ അമാത്തോ വെളിപ്പെടുത്തി.

സന്ന്യാസത്തിലൂടെയുള്ള പുണ്യപൂര്‍ണ്ണതയാണ് ഡെജോവിച്ചിന്‍റെ വിശുദ്ധിയുടെ പൊരുള്‍. അവളുടെ ആത്മീയ രചനകളും, യോഗാത്മ ദര്‍ശനങ്ങളും, മരണാന്തരം അവളുടെ മാദ്ധ്യസ്ഥ്യത്തില്‍ ലഭിച്ച അനുഗ്രഹളും അത്ഭുതരോഗസാന്തിയുമാണ്, സാവധാനം സഭ പഠിച്ചും, പരിശോധിച്ചും
മെല്ലെ അവളെ വിശുദ്ധിയുടെ മാതൃകയായി ക്രൈസ്തവലോകത്തിന് നല്കുന്നത്.

യൂണിവേഴ്സിറ്റി പഠനത്തിനിടയില്‍ ലൗകായത്വത്തിന്‍റെയും നഗരജീവിതത്തിന്‍റെയും അലയടികള്‍ ചുറ്റും ഉയര്‍ന്നപ്പോഴും, ഡെംജോവിച്ച് കുരിശിന്‍റെ ധ്യാനത്തിലൂടെയും, കൂദാശകളുടെ സ്വീകരണത്തിലൂടെയും ലാളിത്യമാര്‍ന്ന സ്നേഹജീവിതത്തിലൂടെയും ഉപവിപ്രവര്‍ത്തനങ്ങളിലൂടെയും ആത്മീയതയുടെ വ്യക്തിബലം നിലനിര്‍ത്തുകയും സ്വര്‍ഗ്ഗീയ വഴികളില്‍ ചരിക്കുകയും ചെയ്തുവെന്ന് കര്‍ദ്ദിനാള്‍ അമാതത്തോ വ്യക്തമാക്കി.
1923 ഉന്നത ബിരുദം കരസ്ഥമാക്കി.
1925-ല്‍ വിശുദ്ധ എലിസബത്തിന്‍റെ ഉപവികളുടെ സഹോദരികള്‍ എന്ന സന്ന്യാസസഭയില്‍ ചേര്‍ന്നു.
1927-ല്‍ ശാരീരികാലസ്യത്തെ തുടര്‍ന്ന്, ആശുപത്രിയിലായ ഡിംജനോവിച്ച്
അപ്പെന്‍റിസൈറ്റിസ് ശസ്ത്രക്രിയയ്ക്ക് വിധേയയായി. അതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രതിസന്ധികള്‍ അവളെ ഏറെ സഹനത്തിലാഴ്ത്തി.
1927, മെയ് 1-ന് മിറിയം തേരേസാ ഡെംജനോവിക്ക് മരണമടഞ്ഞു.

ഡിംജനോവിച്ചിന്‍റെ മാദ്ധ്യസ്ഥതയില്‍ ലഭിച്ച ദൈവികാനുഗ്രങ്ങള്‍ അംഗീകരിച്ചുകൊണ്ട് 2012-ല്‍ മുന്‍പാപ്പാ ബനഡിക്ട് അവളെ ദൈവദാസിയും, ധന്യയുമായി ഉയര്‍ത്തി.
2013-ല്‍ അന്ധനായി ജനിച്ച ബാലന് ഡെജോവിച്ചിന്‍റെ മാധ്യസ്ഥതയില്‍ അത്ഭുതകരമായ ലഭിച്ച കാഴ്ച വൈദ്യശാസ്ത്രം അംഗീകരിച്ചതോടെയാണ് പാപ്പാ ഫ്രാന്‍സിസ് ഡിംജോവിച്ചിനെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുന്നതെന്നും കര്‍ദ്ദിനാള്‍ അമാത്തോ അറിയിച്ചു.








All the contents on this site are copyrighted ©.