2014-10-01 19:21:40

പ്രായമായവരെ പുറംതള്ളരുത്
ആഗോള വയോജനദിന സന്ദേശം


1 ഒക്ടോബര്‍ 2014, ന്യൂയോര്‍ക്ക്
വയോജനങ്ങളെ പിന്‍തള്ളരുതെന്ന്, ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറള്‍ ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു.

ഒക്ടോബര്‍ 1-ാം തിയതി ലോകം ആചരിച്ച വയോജന ദിനത്തോട് അനുബന്ധിച്ച്, ഐക്യാരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തുനിന്നും ഇറക്കിയ സന്ദേശത്തിലാണ് കി മൂണ്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ആരോഗ്യപരിചരണവും, മെഡിക്കല്‍ സാദ്ധ്യതകളും വര്‍ദ്ധിച്ചതോടെ ലോകജനസംഖ്യയുടെ 20 ശതമാനവും 60 വയസ്സിനു മുകളില്‍ പ്രായമുള്ള വയോജനങ്ങളായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കി മൂണ്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

സമൂഹത്തിന്‍റെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്കായി വൈവിധ്യമാര്‍ന്ന സംഭാവനകള്‍ നല്കാന്‍ കുരുത്തുള്ള ജനസഞ്ചയത്തെ പിന്‍തള്ളുകയോ അവഗണിക്കുകയോ ചെയ്യരുതെന്ന് മൂണ്‍ സന്ദേശത്തിലൂടെ അഭ്യാര്‍ത്ഥിച്ചു.

മനുഷ്യായുസ്സിന്‍റെ ദൈര്‍ഘ്യത്തിലുള്ള വര്‍ദ്ധനവ് നവയുഗത്തിന്‍റെ മഹത്തായ നീക്കമാണെന്നും, ജനസംഘ്യാപരവും ആനുപാതികവുമായ ഈ മാറ്റത്തെ ക്രിയാത്മകമായി ഉള്‍ക്കൊള്ളുകയും പ്രായമായവരുടെ കരുത്തും കഴിവും നന്മയ്ക്കും സാമൂഹ്യ പുരോഗതിക്കുവാമായി ഉപയോഗപ്പെടുത്തണമെന്നും കി മൂണ്‍ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
Photo : Jimmy Carter turned ninety








All the contents on this site are copyrighted ©.