2014-09-28 11:52:03

പോള്‍ ആറാമന്‍ പാപ്പാ
വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക്


27 സെപ്തംബര്‍ 2014, വത്തിക്കാന്‍
പോള്‍ ആറാമന്‍ പാപ്പായെ സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തുന്നു.

വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പാപ്പാ ഫ്രാ൯സീസിന്‍റെ ഒക്ടോബര്‍ മാസത്തിലെ നാള്‍വഴിയിലാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പാപ്പായെന്ന് അറിയപ്പെടുന്ന ദൈവദാസന്‍ പോള്‍ ആറാമനെ ഒക്ടോബര്‍ 19-ന് സിനിഡിന്‍റെ സമാപനമായി അര്‍പ്പിക്കുന്ന ദിവ്യബലി വേളയില്‍ പാപ്പാ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്. അന്ന് രാവിലെ 10.30-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ വച്ചായിരിക്കും തിരുക്കര്‍മ്മങ്ങള്‍. ഭാരത മണ്ണില്‍ കാലുത്തിയ പത്രോസിന്‍റെ പ്രഥമ പിന്‍ഗാമിയാണ് പോള്‍ ആറാമന്‍ പാപ്പാ. 1964-ലാണ് പാപ്പാ മൊന്തീനി മുംബെയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുത്തത്.
മെയ് 2014-ല്‍ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം അംഗീകരിച്ച ദൈവദാസന്‍ പോള്‍ ആറാമന്‍ പാപ്പായുടെ മാദ്ധ്യസ്ഥ്യത്തില്‍ സ്വീകരിച്ച അത്ഭുത രോഗ ശാന്തി അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 19-ാന് പോള്‍ ആറാമന്‍ പാപ്പായെ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തും എന്ന പ്രഖ്യാപനമുണ്ടായത്.

ഒക്ടോബര്‍ 4-കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡിന് ഒരുക്കമായി വിശൂദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ വൈകുന്നേരം ആറു മണിക്ക് ജാഗരണ പ്രാര്‍ത്ഥന.

ഒക്ടോബര്‍ 5---രാവിലെ 10-മണിക്ക് വത്തിക്കാ൯ ബസലിക്കയില്‍ സിനഡിന് ആമുഖമായുള്ള സമൂഹദിവ്യബലി.

ഒക്ടോബര്‍ 12---രാവിലെ 10 മണിക്ക് വത്തിക്കാ൯ ബസലിക്കയില്‍ രണ്ടു കനേഡിയ൯ വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി ഉയര്‍ത്തുന്ന നാമകരണ നടപടിക്കു തുല്യമായ കര്‍മ്മം ദിവ്യബലി മദ്ധ്യേ പാപ്പാ നടത്തും.

ഒക്ടോബര്‍ 20 രാവിലെ നാമകരണ നടപടികള്‍ക്കായുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ കണ്‍സിസ്റ്ററി ഇവയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഒക്ടോബറിലെ മുഖ്യപരിപാടികള്‍.

Mercylit fcc








All the contents on this site are copyrighted ©.