2014-09-28 12:28:27

കുരിശിലൂടെയല്ലാതെ ക്രിസ്തുവിനെ
മനസ്സിലാക്കുവാ൯ സാധിക്കില്ല


26 സെപ്തംബര്‍ 2014, സാന്താ മാര്‍ത്താ
കുരിശിലൂടെയല്ലാതെ ക്രിസ്തുവിനെ മനസ്സിലാക്കാ൯ സാധിക്കുകയില്ലെന്ന് പാപ്പാ ഫ്രാ൯സീസ് തന്‍റെ വചനചിന്തയില്‍ പ്രസ്താവിച്ചു.

സെപ്തംബര്‍ 26-ാം തിയതി വെളളിയാഴ്ച പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ വിശുദ്ധ മത്തായിയുടെ സുവിശേഷം ആധാരമാക്കി നല്‍കിയ വചന ചിന്തയിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

ക്രൈസ്തവര്‍ ക്രിസ്തുവിനോടു ചേര്‍ന്നുനിന്ന് കുരിശു വഹിക്കണം.
അപ്പോള്‍ മാത്രമേ കുരിശിലുടെ അവിടുന്നു നേടിത്തന്ന രക്ഷ സ്വായത്തമാക്കുവാന്‍ സാധിക്കുകയുള്ളൂ.
.
രക്ഷാകര പദ്ധതിയും ദൗത്യവും ക്രിസ്തു പടിപടിയായി വെളിപ്പെടുത്തിയത് പാപ്പാ ലളിതമായി വ്യാഖ്യാനിച്ചു. അപ്പസ്തോലന്മാരുമായുള്ള ഇടപെടലിലൂടെയും, തിന്മയുടെ ശക്തികളുടെ ഏറ്റുപറച്ചിലിലൂടെയും, ജരൂസലേം പ്രവേശനം പീഡാസഹനം കുരിശുമരണം എന്നീ രക്ഷാകര സംഭവങ്ങളിലൂടെയും ലോകത്തിന്‍റെ രക്ഷണീയ പദ്ധതി ക്രിസ്തു വെളിപ്പെടുത്തുകയായിരുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

കുരിശിലുടെയല്ലാതെ ക്രിസ്തുവാകുന്ന രക്ഷകനെ മനസ്സിലാക്കുവാ൯ നമുക്കു സാധിക്കുകയില്ലെന്നും, അനുദിന ജീവിതത്തില്‍ അവിടുത്തോടു ചേര്‍ന്ന് കുരിശുവഹിച്ചുകൊണ്ട് അവിടുത്തെ അനുഗമിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തു അപ്പസോലന്മാരോടു ചോദിച്ചു താ൯ ആരാണെന്നാണ് എല്ലാവരും പറയുന്നത്. പ്രത്യേക രീതിയില്‍ ക്രിസ്തു തന്‍റെ വ്യക്തിത്വം വ്യക്തമാക്കുകയായിരുന്നുിതിലൂടെ. പല അവസരങ്ങളിലും പിശാച് ക്രിസ്തു ദൈവപുത്രനാണ് എന്നു വിളിച്ചുപറഞ്ഞുകൊണ്ട് ക്രിസ്തുവിനെ സമീപിച്ചട്ടുണ്ട്.അപ്പോഴൊക്കെ ജനം മനസ്സിലാക്കിയിരുന്നത് റോമാക്കാരില്‍ നിന്നും തങ്ങളെ രക്ഷിക്കാ൯ വന്നവനാണ് ക്രിസ്തു എന്നാണ്. എന്നാല്‍ ക്രിസ്തു തന്‍റെ യഥാര്‍ത്ഥ വ്യക്തിത്വം എന്താണെന്ന് അപ്പസ്തോലന്മാര്‍ക്ക് വെളിപ്പെടുത്തി കൊടുത്തിരുന്നു.

മനുഷ്യ പുത്രനാണ് മിശിഹായെന്നും അവിടുന്നു ദൈവത്തിന്‍റെ അഭിഷിക്തനാണെന്നും, പുരോഹിതരുടെയും നിയമജ്ഞരുടേയും കൈകളില്‍ ഏല്പിക്കപ്പെട്ട്, കുരിശില്‍ മരിക്കുമെന്നും, മൂന്നാംനാള്‍ മരിച്ചവരില്‍നിന്ന് ഉത്ഥിതനാകുമെന്നും അവിടുന്ന് അവരെ പഠിപ്പിച്ചു. അപ്പസ്തോലന്മാര്‍ക്ക് അതിന്‍റെ അര്‍ത്ഥം മനസ്സിലായില്ല. അതിനാല്‍ പത്രോസ് അവിടുത്തെ പീഡകള്‍ക്ക് തടസ്സംപറഞ്ഞു. ക്രിസ്തു പറഞ്ഞു താന്‍ ദൈവപുത്രനാണ് പക്ഷേ തന്‍റെ മാര്‍ഗ്ഗം പീഡകളുടേയും കുരിശിന്‍റേയും ആണ്. രക്ഷാകരരഹസ്യം ഉള്‍ക്കൊള്ളാ൯ ക്രിസ്തു അവരുടെ ഹൃദയങ്ങളെ സജ്ജമാക്കുകയായിരുന്നു. ഓശാന ഞായറാഴ്ച താ൯ ദൈവപുത്രനാണെന്ന് വീണ്ടും വെളിപ്പെടുത്തി .ക്രിസ്തുവ്ന്‍റെ മരണശേഷം ശതാധിപ൯ വിളിച്ചു പറഞ്ഞു ഇവ൯ സത്യമായും ദൈവപുത്രനാണെന്ന്.അങ്ങനെ ക്രമേണ ക്രിസ്തു തന്നെ വെളിപ്പെടുത്തി.
Mercylit fcc







All the contents on this site are copyrighted ©.