2014-09-26 11:18:27

പാപ്പാ ജയില്‍പ്പുള്ളികളുമായി
കൂടിക്കാഴ്ച നടത്തി


25 സെപ്തംബര്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് 4 ജയില്‍പുള്ളികളുമായി കൂടിക്കാഴ്ച നടത്തി.

സെപ്തംബര്‍ 24-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തിലാണ് ജയില്‍ അധികൃതരോടൊപ്പം തന്നെ കാണാനെത്തിയ ജയില്‍വാസികളുമായി പാപ്പാ സംവദിച്ചതും, അവരുടെ സ്നേഹോപഹാരങ്ങള്‍ സ്വീകരിച്ചതും.

തെക്കെ ഇറ്റലിയിലെ വോള്‍ത്തേറാ ജയിലില്‍നിന്നുമായിരുന്നു ഈ സവിശേഷ സന്ദര്‍ശനം. 1989-ലെ സെപ്തംബര്‍ 23-ാം തിയതി, 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വോള്‍ത്തേറാ ജയില്‍ സന്ദര്‍ശച്ചതിന്‍റെ സ്നേഹസ്മരണകളുമായിട്ടാണ് ജയില്‍ അധികൃതരും ഫ്ലോറന്‍സിലെ മെത്രാപ്പോലീത്ത ജോസഫ് ബെത്തോരിയും
4 ജയില്‍വാസികള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസിനെ സന്ദര്‍ശിക്കാനെത്തിയത്.








All the contents on this site are copyrighted ©.