2014-09-26 18:31:43

അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മിഷന്‍
അമാനില്‍ സംഗമിച്ചു


26 സെപ്തംബര്‍ 2014, ജോര്‍ദ്ദാന്‍
കത്തോലിക്കാ-ഓര്‍ത്തഡോക്സ് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മിഷന്‍ അമാനില്‍ സമ്മേളിച്ചു.

സെപ്തംബര്‍ 15-മുതല്‍ 23-വരെ തിയതികളില്‍ യോര്‍ദ്ദാന്‍റെ തലസ്ഥാന നഗരമായ അമ്മാനിലാണ് കത്തോലിക്കാ-ഓര്‍ത്തഡോക്സ് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മിഷന്‍റെ 13-ാമത് സമ്മേളനം ഇക്കുറി സംഗമിച്ചത്.

ക്രിസ്തുവിന്‍റെ ജ്ഞാനസ്നാന സ്ഥലമായ ജോര്‍ദ്ദാന്‍ നദിക്കരയിലെ മക്താസിലാണ് സമ്മേളനം നടന്നത്.

സത്യസന്ധമായ സംവാദം യാഥാര്‍ത്ഥ്യമാകണമെങ്കിലും അത് കൂട്ടായ്മയ്ക്കു വഴിയൊരുക്കണമെങ്കിലും പരിശുദ്ധാത്മാവിന്‍റെ പ്രചോദനം അനിവാര്യമാണെന്ന്, സമ്മേളനത്തിന്‍റെ ആമുഖപ്രഭാഷണത്തില്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന്‍റെ തലവനും ജരൂസലേമിലെ പാത്രിയാര്‍ക്കിസുമായ തെയോഫിലോസ് ത്രിദിയന്‍ പ്രസ്താവിച്ചു.

യോര്‍ദ്ദാനിലെ രാജാവ്, അബ്ദുള്ള അല്‍ ഹുസൈന്‍റെ നാമത്തില്‍ ഗാസി ബിന്‍ മുഹമ്മദ് രാജകുമാരന്‍ സമ്മേളത്തില്‍ പങ്കെടുത്തു.

പ്രതിസന്ധിയുടെ അപല്‍ശങ്കയില്‍ ആത്മീയവും, ബൗദ്ധികവും, ദൈവശസ്ത്രപരവുമായ സംവാദങ്ങള്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടാണെന്ന കാര്യം, മധ്യപൂര്‍വ്വ ദേശത്തിന്‍റെ നിജസ്ഥിതി അനുസ്മരിച്ചുകൊണ്ട് ഗാസി ബിന്‍ രാജകുമാരന്‍ തന്‍റെ ആശംസാപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

8 ദിവസം നീണ്ടുനിന്ന പഠന സമ്മേളനത്തില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് പാരിസ് സമ്മേളനം രൂപംനല്കിയ ‘പരമാധികാരവും കൂട്ടായ്മയും’ എന്ന പ്രമേയത്തിന്‍റെ പുനരാവിഷ്ക്കരിച്ച കരടുരൂപം പഠനവിഷയമായിരുന്നു.

രണ്ടു ദിവസം സംയുക്തമായി കത്തോലിക്കാ – ഓര്‍ത്തഡോക്സ് കുര്‍ബ്ബാനകള്‍ ഇരുകൂട്ടരും ചേര്‍ന്ന് അര്‍പ്പിച്ചു.
കത്തോലിക്കാ പക്ഷത്തിന്, ക്രൈസ്തവൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട് കോഹ് നേതൃത്വം നല്കി. ഓര്‍ത്തഡോക്സ് പക്ഷത്തിന്‍റെ നായകന്‍ ജരൂസലേമിന്‍റെ പാത്രിയര്‍ക്കിസ് തിയോഫിലോസ് ത്രിദീയനായിരുന്നു.








All the contents on this site are copyrighted ©.