2014-09-24 18:10:32

ഫാദര്‍ തോമസ് കൊല്ലംപറമ്പില്‍ സിഎംഐ
വത്തിക്കാന്‍റെ ദൈവശാസ്ത്ര കമ്മിഷനില്‍


24 സെപ്തംബര്‍ 2014, വത്തിക്കാന്‍
ഫാദര്‍ തോമസ് കൊല്ലംപറമ്പില്‍
വത്തിക്കാന്‍റെ ദൈവശാസ്ത്ര കമ്മിഷന്‍റെ അംഗമായി നിയമിതനായി.

സെപ്തംബര്‍ 23-ാം തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് നാമനിര്‍ദ്ദേശം നടത്തിയ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മിഷന്‍റെ പുതിയ 30 അംഗകമ്മിഷനില്‍ ഒരാളായിട്ടാണ് ബാംഗളൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തിന്‍റെ ഡീനും, ദൈവശാസ്ത്ര വിഭാഗം തലവനുമായ ഫാദര്‍ തോമസ് കൊല്ലംപറമ്പില്‍ നിയമിതനായിരിക്കുന്നത്.
സി.എം.ഐ. സഭാംഗമായ ഫാദര്‍ തോമസ് കൊല്ലംപറമ്പില്‍ കേരളത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ സ്വദേശിയാണ്.
വത്തിക്കാന്‍റെ അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മിഷന്‍റെ നിയമനം 5 വര്‍ഷത്തേയ്ക്കാണ് (2014 – 2019).
5 സ്ത്രീകളായ ദൈവശാസ്ത്രജ്ഞന്മാര്‍ കൂടിയുള്ള കമ്മിഷനിലെ ഏക ഏഷ്യന്‍ വംശജനും ഭാരതീയനുമാണ് ഫാദര്‍ തോമസ് കൊല്ലംപറമ്പില്‍ സിഎംഐ.

2019-ല്‍ സുവര്‍ണ്ണജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്ന വത്തിക്കാന്‍റെ ദൈവശാസ്ത്ര കമ്മിഷന്‍ 1969-ല്‍ ദൈവദാസനായ പോള്‍ ആറാമന്‍ പാപ്പാ സ്ഥാപിച്ചതാണ്. വത്തിക്കാന്‍റെ വിശ്വാസസംഘത്തിനു Congregation for the Doctrine of Faith കീഴില്‍വരുന്ന കമ്മിഷന്‍ സഭയുടെ ദൈവശാസ്ത്ര നിലപാടുകള്‍ സ്ഥിരീകരിക്കുകയും, വ്യക്തമാക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നു. പാപ്പായുടെ അംഗീകാരത്തോടെ കാലികമായി പ്രസിദ്ധീകരിക്കുന്ന ദൈവശാസ്ത്ര പ്രബന്ധങ്ങളും പ്രമാണരേഖകളുംവഴിയാണ് കമ്മിഷന്‍ സഭയുടെ ദൈവശാസ്ത്രപഠന പ്രബോധനോദ്യമത്തില്‍ പങ്കുചേരുന്നത്.

For more information : www.cti.va on the vatican website







All the contents on this site are copyrighted ©.