2014-09-20 20:35:27

അല്‍ബേനിയന്‍ ജനതയ്ക്ക് സാന്ത്വനമായി
പാപ്പാ ഫ്രാന്‍സിസിന്‍റെ
പ്രഥമ യൂറോപ്യന്‍ സന്ദര്‍ശനം


20 സെപ്തംബര്‍ 2014, വത്തിക്കാന്‍
വത്തിക്കാനില്‍നിന്നും പ്രാദേശിക സമയം രാവിലെ 7 മണിക്ക് പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രഥമ യൂറോപ്യന്‍ യാത്ര ആരംഭിക്കും. റോമിലെ ഫുമിച്ചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ കാറിലെത്തുന്ന പാപ്പാ
അല്‍ ഇത്താലിയ ബോയിങ് എ 320 പ്രത്യേക വിമാനത്തില്‍ മെഡിറ്ററേനിയന്‍ തീര രാജ്യമായ അല്‍ബേനിയായിലേയ്ക്ക് പറന്നുയരും.

അല്‍ബേനിയയുടെ തലസ്ഥന നഗരമായ തിരാനയിലെ മദര്‍ തെരേസായുടെ നാമത്തിലുള്ള അന്തര്‍ദേശിയ വിമാനത്താവളത്തില്‍ രാവിലെ 9 മണിക്ക് വിമാനമിറങ്ങും. അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി രാമാ, ഔദ്യോഗിക ബഹുമതികളോടെ പാപ്പായെ വിമാനത്താവളത്തില്‍ സ്വീകരിക്കും. രാഷ്ട്രപ്രതിനിധികളും, ദേശീയ മെത്രാന്‍ സമതിയംഗങ്ങളും, ഇതര മതനേതാക്കളും ജനങ്ങളും ചേര്‍ന്ന് പാപ്പായെ സ്വീകരിക്കും.
തിരാനാ നഗര ദ്ധ്യത്തിലുള്ള പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലും സ്വീകരണച്ചടങ്ങുകള്‍ നടക്കും. പ്രസിഡന്‍റ് ബുജാര്‍ നിഷാനിയുമായുള്ള സ്വാകാര്യകൂടിക്കാഴ്ചയ്ക്കുശേഷം പാപ്പാ ഫ്രാന്‍സിസ് അല്‍ബേനിയായുടെ രാഷ്ട്രപ്രതിനിധികള്‍, നയതന്ത്രപ്രതിനിധകള്‍ എന്നിവരുടെ സമൂഹത്തെ അഭിസംബോധനചെയ്യും.
തുടര്‍ന്ന് പാപ്പാ, വാഴ്ത്തപ്പെട്ട മദര്‍ തേരാസായുടെ നാമത്തിലുള്ള നഗരമദ്ധ്യത്തിലെ ചത്വരത്തില്‍ ജനങ്ങള്‍ക്കൊപ്പം സമൂഹബലിയിര്‍പ്പിക്കും. പാപ്പാ ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കും.
20-ാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിവരെ രാഷ്ട്രീയമായും സാമൂഹികമായും സംഘര്‍ഷത്തില്‍ ജീവിച്ച അല്‍ബേനിയന്‍ ജനതയ്ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം സാന്ത്വനവും പ്രത്യാശയുമാണ്.

ഉച്ചയ്ക്ക വത്തിക്കാന്‍ സ്ഥാനപതിയുടെ തിരാനയിലുള്ള വസതിയില്‍ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ചശേഷം പാപ്പായുടെ ഏകദിന സന്ദര്‍ശനത്തിന്‍റെ രണ്ടാം ഭാഗത്തേയ്ക്ക് കടക്കും.
തിരാനയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍വച്ചുള്ള മതനേതാക്കളുമായുള്ള കൂടിക്കാഴ്ച, തിരാനാ സെന്‍റ് പോള്‍ ഭദ്രാസന ദേവാലയത്തില്‍ വൈദികരും സന്ന്യസ്തരുമായുള്ള കൂടിക്കാഴ്ചയും സായാഹ്നപ്രാര്‍ത്ഥന, ബഥനി കേന്ദ്രത്തില്‍വച്ച് അഗതികളുമായുള്ള കൂടിക്കാഴ്ച എന്നിവയും പാപ്പായുടെ സന്ദര്‍ശനിലെ മുഖ്യഇനങ്ങളാണ്.

രാത്രി 8 മണിക്ക് തിരാനയില്‍നിന്നും വിമാനം കയറുന്ന പാപ്പാ 9.30-ന് റോമിലെ ചമ്പീനോ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങും. തുടര്‍ന്ന് കാറില്‍ വത്തിക്കാനിലെത്തിച്ചേരും.








All the contents on this site are copyrighted ©.