2014-09-18 19:40:38

അല്‍ബേനിയ സന്ദര്‍ശനം
പാപ്പായുടെ ഇടയസ്നേഹം


18 സെപ്തംബര്‍ 2014, തിരാനാ
പാപ്പാ ഫ്രാന്‍സിസിന്‍റെ ഇടയസ്നേഹമാണ് അല്‍ബേനിയ സന്ദര്‍ശനത്തില്‍ പ്രകടമാകുന്നതെന്ന്, അല്‍ബേനിയയിലെ കാരിത്താസ് പ്രസ്ഥാനത്തിന്‍റെ ഡയറക്ടര്‍, ആല്‍ബ്രട്ട് നിക്കോള അഭിപ്രായപ്പെട്ടു.

സെപ്തംബര്‍ 18-ാം തിയതി ബുധനാഴ്ച റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അല്‍ബേനിയ സന്ദര്‍ശനത്തിന്‍റെ സംഘാടക സമിതി അംഗവുമായ ആല്‍ബ്രട്ട് നിക്കോള ഇങ്ങനെ പ്രസ്താവിച്ചത്.

ചരിത്രപരമായി നിരീശ്വരവാദത്തിലും കമ്യൂണിസ്റ്റ് പീഡനത്തിലും വളര്‍ന്ന അല്‍ബേനിയന്‍ ജനതയുടെ വിശ്വാസത്തെ ബലപ്പെടുത്തുവാന്‍ പാപ്പായുടെ സന്ദര്‍ശനം സഹായകമാണെന്നും, എന്നാല്‍ സാമൂഹികമായി മുറിപ്പെട്ട ജനതയ്ക്ക് അതിലേറെ സാന്ത്വന സാന്നിദ്ധ്യമാണ് പാപ്പായുടെ സന്ദര്‍ശനമെന്നും, 25-വര്‍ഷക്കാലം നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിന്‍റെ കനത്ത നുകം കണ്ട ആല്‍ബര്‍ട്ട് നിക്കോള പ്രസ്താവിച്ചു.

സെപ്തംബര്‍ 21-ാം തിയതി ഞായറാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ ജന്മനാടുകൂടിയായ അല്‍ബേനിയ സന്ദര്‍ശിക്കുന്നത്. പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ യൂറോപ്യന്‍ സന്ദര്‍ശനമാണിത്.








All the contents on this site are copyrighted ©.