2014-09-11 17:57:17

പാപ്പാ ഫ്രാന്‍സിസ് നവംബറില്‍
യൂറോപ്യന്‍ പാര്‍ളിമെന്‍റ് സന്ദര്‍ശിക്കും


11 സെപ്തംബര്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് യൂറോപ്യന്‍ പാര്‍ളിമെന്‍റ് സന്ദര്‍ശിക്കുമെന്ന്,
വത്തിക്കാന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.

ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ സമ്മേളിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്‍റ് നവംബര്‍ 25-ാം തിയതി പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുമെന്ന് വാര്‍ത്ത സെപ്തംബര്‍ 11-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്
ഫാദര്‍ ലൊമ്പാര്‍ദി സ്ഥിരീകരിച്ചത്.

യൂറോപ്യന്‍ പാര്‍ളിമെന്‍റിന്‍റെ പ്രസിഡന്‍റ്, മാര്‍ട്ടിന്‍ ഷൂള്‍സിന്‍റെ ക്ഷണം സ്വീകരിച്ച പാപ്പാ ഫ്രാന്‍സിസ് പാര്‍ളിമെന്‍ററി അംഗങ്ങളെ അഭിസംബോധനചെയ്യുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

യൂറോപ്പില്‍ അരങ്ങേറിയ ലോകമഹായുദ്ധത്തിന്‍റെ അനുസ്മരണയില്‍ നടത്തപ്പെടുന്ന പാപ്പായുടെ റെദിപൂളിയ (സെപ്തംബര്‍ 13), അല്‍ബേനിയ (സെപ്തംബര്‍ 21) സന്ദര്‍ശനങ്ങളോട്, യൂറോപ്യന്‍ പാര്‍ളിമെന്‍റ് സന്ദര്‍ശനവും കൂട്ടിവായിക്കുമ്പോള്‍, ഭൂഖണ്ഡത്തില്‍ ഇനിയും വളരേണ്ട് മത-സാംസ്ക്കാരിക ഐക്യവും സഹകരണവുമാണ് സന്ദര്‍ശനത്തിലൂടെ പാപ്പ വിവക്ഷിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു.

Photo : Martin Schulz the president of European Parliament with Pope Francis in Vatican – October 2013








All the contents on this site are copyrighted ©.