2014-09-06 19:23:15

പാപ്പായുടെ റെദിപൂളിയാ സന്ദര്‍ശനം
ലോകസമാധനത്തിനു പ്രചോദനം


6 സെപ്തംബര്‍ 2014, ഇറ്റലി
ഇനിയും യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ലോകത്ത് റെദിപൂളിയായിലേക്കുള്ള പാപ്പായുടെ സന്ദര്‍ശനം സമാധാനത്തിനുകാരണമാകുമെന്ന് സ്ഥലത്തെ മെത്രാന്മാരുടെ സംയുക്ത പ്രസ്താവന അറിയിച്ചു.

ഒന്നാം ലോകമഹാ യുദ്ധത്തിന്‍റെ 100ാം വാര്‍ഷിക അനുസ്മരണയില്‍ വടക്കേ ഇറ്റലിയിലെ റെദിപൂളിയായിലെ മിലിറ്ററി ആസ്ഥാനത്തുള്ള സ്മാരക മണ്ഡപത്തില്‍ സമാധാനത്തിനായി പാപ്പാ ഫ്രാ൯സിസ് പ്രാര്‍ത്ഥിക്കും. സെപ്തംബര്‍ 13 സനിയാഴ്ചയാണ് പാപ്പായുടെ സന്ദര്‍ശനം.
പാപ്പായുടെ ആഗമനം തങ്ങളുടെ അതിര്‍ത്തിയില്‍ സമാധാനവും ഐക്യവും അനുരഞ്ജനവും വളര്‍ത്താ൯ സഹായകമാകുമെന്നും നീതിക്കും സമാധാനത്തിനും വേണ്ടി ആഗോളവ്യാപകമായി നടക്കുന്ന പ്രവര്‍ത്തനങ്ങളോട് പ്രാര്‍ത്ഥനയിലുടെ തങ്ങളും കണ്ണിചേരുന്ന എന്ന് മെത്രാന്മാരുടെ സന്ദേശം അറിയിച്ചു.

മിലിറ്ററിയുടെ അധീനതയിലുള്ള സ്ഥലത്തേക്കാണ് പാപ്പാ പോകുന്നതെങ്കിലും അവിടുത്തെ സഭയും ജനങ്ങളും വളരെ സന്തോഷത്തോടെ പാപ്പായുടെ ആഗമനം കാത്തിരിക്കുകയാണ്.പാപ്പാ നടത്തുന്ന പ്രാര്‍ത്ഥന എല്ലാവര്‍ക്കുമായുള്ള സമ്മാനമാണെന്നും പാപ്പായോടൊപ്പം പ്രാര്‍ത്ഥക്കുവാ൯ എല്ലാ ജനങ്ങളേയും ആഹ്വാനചെയ്തിട്ടുണ്ടെന്നും മെത്രാന്മാര്‍ അറിയിച്ചു.








All the contents on this site are copyrighted ©.