2014-09-05 16:37:22

സമാധാനം സ്ഥാപിക്കുന്നവര്
ഭാഗ്യവാന്മാരെന്ന് പാപ്പാ


4 സെപ്തംബര്2014, വത്തിക്കാന്
കോണ്സ്റ്റാന്റിനോപ്പിളിലെ സഭൈക്യസമ്മേളനത്തിന് പാപ്പാ ഫ്രാ൯സിസ് സന്ദേശം അയച്ചു.

സമാധാനം സ്ഥാപിക്കുന്നവര്ഭാഗ്യവാന്മാര്എന്ന പഠന വിഷയവുമായി സെപ്തംബര്3 മുതല്6 വരെ സമ്മേളിച്ചിരിക്കുന്ന ഓര്ത്തഡോക്സ് സഭകളുടെ 22-ാമത് അന്താരാഷ്ട്ര സമ്മേളനത്തിനാണ് പാപ്പാ ഫ്രാ൯സിസ് സന്ദേശം നല്കിയത് .

ജനമദ്ധ്യത്തില്സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പുളിമാവായി വര്ത്തിക്കണമെന്നും ക്രിസ്തു ആശംസിച്ച സമാധാനം ആദര്ശപരമല്ലെന്നും അധികാരത്തിലുടെയല്ല മറിച്ച് അനുരഞ്ജനത്തിലൂടെയാണ് സമാധാനം കൈവരിക്കേണ്ടതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവവചനപഠനം, പിതാക്കന്മാരുടെ പഠനങ്ങള്, ക്രൈസ്തവ ആചാര്യന്മാര്സന്യാസികള്മുതലായവരുടെ അനുഭവങ്ങളുടെ പഠനങ്ങള്, രക്തസാക്ഷികളുടെ സാക്ഷ്യങ്ങള്ഇവയിലുടെയെല്ലാമാണ് സമുഹത്തില് സമാധാനം സ്ഥാപിതമായിരിക്കുന്നത്.

തനിക്കുവേണ്ടി പ്രാര്ത്ഥിക്കണമെന്ന് അനുസ്മരിപ്പിച്ചുകൊണ്ടും സമ്മേളനത്തില് പങ്കെടുക്കുന്നവര്ക്കും സംഘടിപ്പിച്ചവര്ക്കും അപ്പസ്തോലിക ആശീര്വാദം നല്കിക്കൊണ്ടുമാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.