2014-09-04 18:10:20

മനുഷ്യന്‍റെ പ്രഥമസ്ഥാന നിഷേധം
ആഗോളപ്രതിസന്ധികള്‍ക്ക് കാരണം


4 സെപ്തംബര്‍ 2014, റോം
സാമൂഹ്യജീവിതത്തിലുള്ള മനുഷ്യന്‍റെ പ്രഥമസ്ഥാനം നിഷേധിച്ചതാണ്
ഇന്നിന്‍റെ പ്രതിസന്ധികള്‍ക്ക് കാരണമെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി,
കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.

സെപ്തംബര്‍ 3-ാം തിയതി റോമിലെ ‘ദിവീനോ അമോരെ’യില്‍
(Divino Amore) സംഗമിച്ച, ഇറ്റലിയിലെ കത്തോലിക്കരായ കര്‍ഷകരുടെ പ്രതിനിധി സംഘത്തിനു നല്കിയ സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കു പിന്നില്‍ മനുഷ്യന്‍റെ പ്രഥമസ്ഥാനം നിഷേധിക്കുന്ന ധാര്‍മ്മിക പ്രതിസന്ധിയാണെന്നും, മാനുഷിക ലക്ഷൃങ്ങള്‍ ഇല്ലാത്തതും, നിര്‍വികാരവും അധാര്‍മ്മികവുമായ ഉപഭോഗസംസ്ക്കാരമാണ് അതിനു പിന്നിലെന്നും കര്‍ദ്ദിനാള്‍ പരോളില്‍ പ്രഭാഷണത്തില്‍ കുറ്റപ്പെടുത്തി.

മനുഷ്യന്‍റെ അടിസ്ഥാന നന്മ ലക്ഷൃംവയ്ക്കാതെ സമ്പത്തിന്‍റെ കാളക്കുട്ടിയെ പൂവിട്ട് ആരാധിക്കുന്ന ക്രമാതീതമായ സംസ്ക്കാരം ഇന്നത്തെ സാമൂഹ്യ ജീവിതത്തെ തകിടംമറിക്കുന്നുണ്ടെന്നും ഇറ്റലിയിലെ കാര്‍ഷക പ്രതിനിധികളെ കര്‍ദ്ദിനാള്‍ പരോളിന്‍ ഉദ്ബോധിപ്പിച്ചു.

ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ സമൂഹത്തിന്‍റെയും മറ്റ് സാമൂഹ്യ ആവശ്യങ്ങളുടെയും കേന്ദ്രസ്ഥാനത്തു കാണുവാനും, അതനുസാരം സാമ്പത്തിക വ്യവസ്ഥിതിയെ രൂപീകരിക്കാന്‍ സാധിക്കാതെ വന്നതുമാണ് ആഗോളതലത്തില്‍ സാമ്പത്തിക സംവിധാനങ്ങളെ തകിടംമറിച്ച മൂല്യച്ചുതിയെന്നും കര്‍ദ്ദിനാള്‍ പോലളില്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.