2014-09-04 19:17:47

കത്തോലിക്കാ വ്യവസായ
പരിശീലനകേന്ദ്രങ്ങള്‍ സംരക്ഷിക്കണം :
കേരളത്തിലെ മെത്രാന്മാര്‍


3 സെപ്തംബര്‍ 2014, കൊച്ചി
കേരളത്തിലെ കത്തോലിക്കാ വ്യവസായ പരിശീലനകേന്ദ്രങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന്, കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ലേബര്‍ കമ്മിഷന്‍ സെക്രട്ടറി, ഫാദര്‍ തോമസ് നിരപ്പുകാലയില്‍ അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ 3-ാം തിയതി ബുധനാഴ്ച കൊച്ചിയില്‍ പ്രാദേശിക മെത്രാന്‍ സമിതിയുടെ കാര്യാലയം പിഓസിയില്‍ ചേര്‍ന്ന കേരളത്തിലെ വ്യവസായ പരിശീന സ്ഥാപനങ്ങളുടെ ആലോചന യോഗത്തിലാണ് ഫാദര്‍ നിരപ്പുകാലയില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സാങ്കേതിത പരിശീലന സ്ഥാപനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച്
കേരള സര്‍ക്കാര്‍ അടുത്തകാലത്ത് നിഷ്ക്കര്‍ഷിക്കുന്ന പരിശോധനകള്‍ ധൃതിപിടിച്ചുള്ളതാണെന്നും, പോളിടെക്നിക്കുകളിലെന്നപോലെ
വിവിധ ട്രേഡുകള്‍, സാങ്കേതിക വിഭാഗങ്ങള്‍ തുടങ്ങുവാനുള്ള അനുമതിയും, ആനുകൂല്യങ്ങളും, നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലോണുകളും സാമ്പത്തിക സഹായവും വിവേചനമില്ലാതെ കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ലഭ്യാമാക്കേണ്ടതാണെന്ന് സമ്മേളനത്തില്‍ പ്രാദേശീക മെത്രാന്‍ സമതിക്കുവേണ്ടി ഫാദര്‍ നിരപ്പുകാലയില്‍ അഭിപ്രായപ്പെട്ടു.

Skill for Progress, SKIP ദേശീയ കത്തോലിക്കാ സാങ്കേതിക പ്രസ്ഥാനത്തിന്‍ ചെയര്‍മാന്‍ ബ്രദര്‍ ജോയ് കക്കാട്ടില്‍ സി.എസ്.ടി, കെ.സിബിസിയുടെ ഡെപ്യൂട്ടി സെക്രട്ടി ഫാദര്‍ വര്‍ഗ്ഗിസ് വള്ളിക്കാട്ട്, കത്തോലിക്കാ ഐടിഐ-കളുടെ സംസ്ഥാന പ്രസിഡന്‍റ് ബ്രദര്‍ മാത്യു കെ. തോമസ് എന്നിവരും ആലോചായോഗത്തില്‍ സന്നിഹിതരായിരുന്നു.








All the contents on this site are copyrighted ©.