2014-09-02 20:31:48

സൗഹൃദത്തിലൂടെ ഹൃദയങ്ങള്‍ തുറക്കാന്‍
കളികള്‍ സാഹയകമാകട്ടെയെന്ന് പാപ്പാ


2 സെപ്തംബര്‍ 2014, വത്തിക്കാന്‍
സെപ്തംബര്‍ 1ാം തിയതി വൈകിട്ട് റോമിലെ ഒളിംബിക് സ്റ്റേഡിയത്തില്‍ വച്ചു നടന്ന മതാന്തര സമാധാനത്തിനായുള്ള ഫുട്ബോള്‍ മാച്ചില്‍ പങ്കെടുക്കാനെത്തിയ കളിക്കാരും അവരുടെ ഒഫീഷ്യല്‍സും പാപ്പാ പ്രാ൯സീസിനെ സന്ദര്‍ശിച്ച അവസരത്തില്‍ പാപ്പാ അവരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നിങ്ങള്‍ക്ക് സാഹോദര്യവും സൗഹൃദവും പങ്കുവെയ്ക്കുവാ൯ സാധിക്കട്ടെയെന്നും മത.വര്‍ഗ്ഗ, വിശ്വാസങ്ങള്‍ നോക്കാതെ ിവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന നിങ്ങള്‍ക്ക് വിശ്വസ്തത, പങ്കുവെയ്ക്കല്‍ ,തുറവി സംവാദം, ആത്മവിശ്വാസം തുടങ്ങിയ മൂല്യങ്ങള്‍ പകരാ൯ കഴിയട്ടെയെന്നും പാപ്പാ ഫ്രാ൯സീസ് ആശംസിച്ചു.

യുവജനങ്ങള്‍ തങ്ങളുടെ കായിക ശക്തിയില്‍ അഭിമാനമുള്ളവരാണ് .സ്പോട്സില്‍ സന്തോഷം,ജീവ൯,കളി, പക്ഷംചേരല്‍ എല്ലാം ഉണ്ട്. ഇവയെല്ലാം വിലയിരുത്തപ്പെടുന്നത് ഔദാര്യം, സൗഹൃദം, മറ്റുള്ളവരോടുള്ള തുറവി എന്നിവയിലുടെയാണ്, അലസരാകാതെ പ്രവര്‍ത്തന നിരതരായിരിക്കുകയും
പരോപകാര നിരതരായിരിക്കുകയും ചെയ്യുവി൯. മതം സമാധാനത്തിലേയ്ക്ക് നയിക്കുന്ന വാഹനമാണ് അതിനെ വെറുക്കരുതെന്നും പാപ്പാ സന്ദേശത്തിലുടെ
ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.