2014-08-31 20:27:31

ജീവിതചാഞ്ചല്യത്തില്‍ വളര്‍ത്തിയെടുന്ന
വിശുദ്ധ അഗസ്റ്റിന്‍റെ ആത്മീയ പ്രശാന്തത


31 ആഗസ്റ്റ് 2014, വത്തിക്കാന്‍
‘ജീവിതചാഞ്ചല്യത്തില്‍ വളര്‍ത്തിയെടുന്ന ആത്മീയ പ്രശാന്തത’യായിരുന്നു വിശുദ്ധ ആഗസ്റ്റിന്‍റെ ജീവിതത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിച്ചതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.

2013-ല്‍ വിശുദ്ധ ആഗസ്റ്റിന്‍റെ തിരുനാളില്‍ ആഗസ്റ്റ് 28-ാന് പാപ്പാ ഫ്രാന്‍സിസ് റോമിലെ ആഗസ്റ്റീനിയന്‍ ജനറലേറ്റ് സന്ദര്‍ശിച്ചതിന്‍റെ സ്മാരകഫലകം സ്ഥാപിച്ചുകൊണ്ട് ഇക്കുറി നല്കിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്.

അഗസ്തീനിയന്‍ സഭയുടെ 184-ാമത് പൊതുസമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ടു നല്കിയ പാപ്പായുടെ അപൂര്‍വ്വചിന്തയാണ് സ്മരകഫലകം സൂചിപ്പിക്കുന്നതെന്ന്, ഫലകം ജെനറലേറ്റിലെ പ്രധാനഹാളില്‍ സ്ഥാപിച്ചുകൊണ്ടു നടത്തിയ ഹ്രസ്വപ്രഭാഷണത്തില്‍ കാര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി.

സഭാപിതാവായ ആഗസ്റ്റിന്‍റെ അമ്മ, വിശുദ്ധ മോനിക്കായുടെ ഭൗതികശേഷിപ്പുകള്‍ ബസിലിക്കയില്‍ വണങ്ങിയ ശേഷം, അവിടെ ബലിയര്‍പ്പിച്ചുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് ആഗോള അഗസ്റ്റീനിയന്‍ സഭയുടെ പൊതുസമ്മേളനത്തെ, വിശുദ്ധ അഗസ്റ്റിന്‍ നേടിയ ‘ചാഞ്ചല്യത്തിലെ പ്രശാന്തത’യെക്കുറിച്ച് ഉദ്ബോധിപ്പിച്ചത്.









All the contents on this site are copyrighted ©.