2014-08-28 09:24:11

‘ഫോക്കൊലാരി’ പ്രസ്ഥാനം
നേതൃനിര പാപ്പായെ കാണും


28 ആഗസ്റ്റ് 2014, ഇറ്റലി
ഫോക്കൊലാരി Focolari ആഗോള പ്രസ്ഥാനത്തിന്‍റെ General Assembly ഇറ്റലിയില്‍ സംഗമിക്കും, പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രസ്ഥാനത്തിന്‍റെ പ്രസതാവന വെളിപ്പെടുത്തി. സെപ്റ്റംബര്‍ 1 മുതല്‍ 28-വരെ തിയതികളിലാണ് 182 രാജ്യങ്ങളില്‍ പ്രവര്‍ത്തകരുള്ള ആഗോള പ്രസ്ഥാനത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട 494 പ്രതിനിധികള്‍ റോമിന് പുറത്ത് ക്യാസില്‍ ഗൊണ്ടോള്‍ഫോയിലെ മാരിയാപോളി കേന്ദ്രത്തില്‍ സംഗമിക്കുന്നത്.

ആറു വര്‍ഷത്തില്‍ ഒരിക്കല്‍ സമ്മേളിച്ച് പ്രസ്ഥാനത്തിന്‍റെ നേതൃനിരയെ തിരഞ്ഞെടുക്കുന്ന സുവിശേഷാധിഷ്ഠിതമായ സാഹോദര്യത്തിന്‍റെയും മാനവികതയുടെയും മൗലികചിന്ത പങ്കവയ്ക്കുന്ന ഫോക്കൊലാരികള്‍ (മത്തായി 18, 20) സെപ്റ്റംബര്‍ 26-ാം തിയതി വെള്ളിയാഴ്ച വത്തിക്കാനില്‍ വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തും. Focolari, flashes, മിന്നുക, ജ്വലിക്കുക, എന്നാണ് അര്‍ത്ഥമെന്ന് പ്രസ്ഥാനത്തിന്‍റെ റോമില്‍ ഇറക്കിയ പ്രസ്താവന അറിയിച്ചു.

അടുത്ത ആറു വര്‍ഷത്തേയ്ക്ക് പ്രസ്ഥാനത്തെ നയിക്കേണ്ട പ്രസിഡന്‍റ് അടക്കുമുള്ള നേതൃസ്ഥാനികളെ സമ്മേളനം തിരഞ്ഞെടുക്കുമെന്നും പ്രസ്താവന അറിയിച്ചു.

1944-ല്‍ വടക്കെ ഇറ്റലിയിലെ ട്രെന്‍റില്‍ ക്യാരാ ലൂബിക്ക് എന്ന സ്ത്രീയും കൂട്ടുകാരും ചേര്‍ന്ന് തുടക്കമിട്ട വിശ്വസാഹോദര്യത്തിന്‍റെ ദര്‍ശനമുള്ള പ്രസ്ഥാനമാണ് ഫോക്കലാരി. 1977-ല്‍ ലൂബിക്ക് അന്തരിക്കുമ്പോള്‍ത്തന്നെ പ്രസ്ഥാനത്തിന് 182-രാജ്യങ്ങളിലായി 20 ലക്ഷത്തോളം സമര്‍പ്പിതരും സന്നദ്ധസേവകരും സഹകാരികളും ഉണ്ടായിരുന്നു.
Photo : Pope Franics met the former president, Mariana Voce in 2013








All the contents on this site are copyrighted ©.