2014-08-28 09:32:57

സെന്‍റ് പോള്‍ സൊസൈറ്റി
സ്ഥാപനജൂബിലയുടെ നിറവില്‍


28 ആഗസ്റ്റ് 2014, റോം
സെന്‍റ് പോള്‍ സഭാംഗങ്ങള്‍ സഭാസ്ഥാപനത്തിന്‍റെ ജൂബിലി ആഘോഷിക്കുന്നു.
വാഴ്ത്തപ്പെട്ട ജെയിംസ് ആല്‍ബെരിയോണെ സ്ഥാപിച്ച Society of St. Paul അതിന്‍റെ സ്ഥാപനത്തിന്‍റെ 100-ാം വാര്‍ഷികം ആചരിക്കുകയാണ്.

1915-ല്‍ ഇറ്റലിക്കാരനായ ഫാദര്‍ ജെയിംസ് ആല്‍ബേരിയോണെ,
ധന്യയായ തെക്ലാ മെര്‍ളോയൊടൊപ്പം തുടക്കമിട്ട പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായുള്ള സന്ന്യാസസഭകള്‍ ഒരുവര്‍ഷം നീണ്ടുനില്ക്കുന്ന നവീകരണ പദ്ധതികളിലൂടെ ജൂബിലി ആഘോഷിക്കുമെന്ന് റോമിലെ ആസ്ഥാനകേന്ദ്രത്തുനിന്നും ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ പ്രേഷിത തീക്ഷ്ണത സ്വായത്തമാക്കിക്കൊണ്ട്, ആധുനിക മാധ്യമങ്ങളിലൂടെ ലോകത്ത് സുവിശേഷം പങ്കുവയ്ക്കുക എന്നതായിരുന്നു, വാഴ്ത്തപ്പെട്ട ആല്‍ബേരിയോണെ പങ്കുവച്ച പ്രേഷിത ദൗത്യവും സിദ്ധിയും.

1951-ല്‍ ഇന്ത്യയില്‍ എത്തിയ ആല്‍ബേരിയോണെയുടെ Congregations of St. Paul, ഇന്ന് 51 രാജ്യങ്ങളില്‍ മാധ്യമാധിഷ്ഠിതമായ മതബോധന, സുവിശേഷ പ്രഘോഷണ ജോലികളില്‍ വ്യാപൃതരായി ജീവിക്കുന്നു.








All the contents on this site are copyrighted ©.