2014-08-28 09:42:21

സമാധാനസേനയ്ക്കുള്ള വിളി
വേദനയുടെ മുറവിളി


28 ആഗസ്റ്റ് 2014, സിറിയ
അന്താരാഷ്ട്ര സമാധനസേനയ്ക്കുള്ള വിളി, സിറിയയിലെ വേദനയുടെ മുറവിളിയാണെന്ന്
വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

സിറയിലെ അലേപ്പോ ഭാഗത്തുള്ള ക്രൈസ്തവപീഡനം കണ്ട് മനംനൊന്താണ്, അവിടത്തെ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് അന്തോണിയോ ഔദോ ആഗസ്റ്റ് 26-ാം തിയതി തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയ്ക്കുവേണ്ടിയുള്ള പൊതുഅഭ്യര്‍ത്ഥന നടത്തിയതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പറഞ്ഞു.

മുസ്ലീം വിമതരുടെ നിന്തരമായ ആക്രമണം, ഭക്ഷണം, ജലം, മരുന്ന് എന്നീ അടിസ്ഥാനാവശ്യങ്ങളുടെ ദൗര്‍ലഭ്യം, കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കരച്ചില്‍, എന്നിവയ്ക്കു മുന്നില്‍ നിഷ്ക്രിയനായി നില്ക്കുമ്പോഴാണ്, സമാധാനസേനയ്ക്കെങ്കിലും തങ്ങളെ രക്ഷിക്കാനാവുമെന്ന ചിന്തയിലേയ്ക്ക് തന്നെ നയിക്കുന്നതെന്ന് ബിഷപ്പ് ഔദോ ടെലിഫോണിലൂടെ പങ്കുവച്ചതായി, ഫാദര്‍ ലൊമ്പാര്‍ഡി റോമില്‍ മാധ്യമങ്ങളെ അറിയിച്ചു.









All the contents on this site are copyrighted ©.