2014-08-28 09:17:18

പുരോഗതിക്കാധാരം
സത്യസന്ധമായ തൊഴില്‍


28 ആഗസ്റ്റ് 2014, വത്തിക്കാന്‍
മാനവികതയുടെ പുരോഗതി തൊഴിലിനെ ആശ്രയിച്ചിരിക്കുന്നുവെന്ന്,
അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ജോസഫ് കൂട്സ് പ്രസ്താവിച്ചു.

സെപ്റ്റംബര്‍ 1-ന് അമേരിക്ക ആഘോഷിക്കുന്ന തൊഴില്‍ ദിനത്തോടനുബന്ധിച്ച് ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി ഇറക്കിയ സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് കൂട്സ് ഇങ്ങനെ പ്രസ്താവിച്ചത്.

തൊഴില്‍, ഏതു തരത്തിലുള്ളതായാലും അത് മനുഷ്യാന്തസ്സ് വര്‍ദ്ധിപ്പിക്കുന്നു,
കാരണം, സ്രഷ്ടാവായ ദൈവത്തിന്‍റെ പ്രപഞ്ച ക്രമീകരണത്തിലുള്ള ക്രിയാത്മകമായ പങ്കുചേരലാണ് തൊഴിലെന്നും, അങ്ങനെ സത്യസന്ധമായി അദ്ധ്വാനിക്കുന്നവര്‍ ദൈവിക പദ്ധതിയില്‍തന്നെയാണ് പങ്കുചേരുന്നതെന്നും ആര്‍ച്ചുബിഷപ്പ് കൂട്സ് സന്ദേശത്തില്‍ ആമുഖമായി സമര്‍ത്ഥിച്ചു.

തൊഴില്‍ സാദ്ധ്യതകളുടെ വര്‍ദ്ധനവ് പ്രത്യാശ പകരുന്നതാണെങ്കിലും,
ദേശീയ തലത്തിലുള്ള ദാരിദ്ര്യവും, തൊഴിലില്ലായ്മയും ഇന്നും സാമൂഹ്യ ഭീഷണി തന്നെയാണെന്ന് ആര്‍ച്ചുബിഷപ്പ് കൂട്സ് വെളിപ്പെടുത്തി.

അഭിമാനത്തോടെ പണിയെടുക്കുന്നവന്‍ ന്യായമായ വേതനത്തിന് അര്‍ഹനാണെന്നും, ന്യായമായ വേതനം സാമൂഹ്യനീതിയാണെന്നും സന്ദേശത്തില്‍ ബിഷ്പ്പ് കൂട്സ് ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.