2014-08-26 09:03:11

കര്‍ദ്ദിനാള്‍ കാര്‍ളോസിന്
എണ്‍പതിന്‍റെ നിറവ്


25 ആഗസ്റ്റ് 2014, വത്തിക്കാന്‍
സ്പാനിഷ് കര്‍ദ്ദിനാള്‍ കാര്‍ലോസ് വലേജോയ്ക്ക് 80-ന്‍റെ നിറവ്,
കര്‍ദ്ദിനാള്‍ സംഘത്തിലെ വോട്ടവകാശികള്‍ 116-ായി കുറഞ്ഞു.

ആഗസ്റ്റ് 23-ാം തിയതി ശനിയാഴ്ചയാണ് സ്പെയിനിലെ സെവിലേ അതിരൂപതയുടെ മുന്‍അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ കാര്‍ലോസ് അമീഗോ വലേജോ എണ്‍പതിന്‍റെ നിറവിലെത്തിയത്.

കാനോനിക നിയമപ്രകാരം ഔദ്യോഗിക പദവിയില്‍നിന്നും കര്‍ദ്ദിനാളന്മാര്‍ വിരമിക്കുന്നതിനുള്ള പ്രായപരിധി 80 വയസ്സാണ്.

ഇതോടെ 210-പേരുള്ള സഭയുടെ കര്‍ദ്ദിനാള്‍ സംഘത്തിലെ ഭരണകാര്യങ്ങളിലും പാപ്പായുടെ തിരഞ്ഞെടുപ്പിലും വോട്ടവകാശമുള്ള കര്‍ദ്ദിനാളന്മാരുടെ എണ്ണം 116-ആയി കുറയുകയും, വോട്ടവകാശമില്ലാത്തവരുടെ എണ്ണം 94-ആയി വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.








All the contents on this site are copyrighted ©.