2014-08-25 17:31:33

പ്രകടനപരതയുടെ സംസ്ക്കാരത്തില്‍
യാഥാര്‍ത്ഥ്യബോധത്തോടെ ജീവിക്കണം


25 ആഗസ്റ്റ് 2014, വത്തിക്കാന്‍
(തെക്കെ ഇറ്റലിയിലെ മിനീനിയില്‍ ചേരുന്ന 35-ാം സാംസ്ക്കാരിക-സൗഹൃദ സംഗമത്തിന് പാപ്പാ ഫ്രാന്‍സിസ് അയച്ച സന്ദേശത്തില്‍നിന്ന്)

പ്രകടനപരതയുടെ സംസ്ക്കാരത്തില്‍ നല്ലതു തിരഞ്ഞെടുക്കുവാനും,
നന്മയെ സ്നേഹിക്കുവാനും സാധിക്കണമെന്ന് പാപ്പാ ഫ്രാസിസ് ഉദ്ബോധിപ്പിച്ചു.
ലോകത്തെ ഉപരിപ്ലവതയുടെ കുത്തൊഴുക്കില്‍പ്പെട്ടു ജീവിക്കരുത്. യാഥാര്‍ത്ഥ്യ ബോധം നഷ്ടമാവരുത്, മറിച്ച് യാഥാര്‍ത്ഥ്യങ്ങളെ സ്നേഹിച്ചും മുറുകെപ്പിടിച്ചും ജീവിക്കണമെന്നായിരുന്ന പാപ്പാ മിനീനിയിലെ സാംസ്ക്കാരിക സംഗമത്തിന് അയച്ച സന്ദേശം. ഇന്നിന്‍റെ പ്രകടപരതയുടെ ചുറ്റുപാടില്‍ നല്ലതും നന്മയും യാഥാര്‍ത്ഥ്യ ബോധത്തോടെ തിരഞ്ഞെടുക്കുക, അതില്‍ ജീവിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. യുഗാന്ത്യത്തോളവും, അസ്തിത്വത്തിന്‍റെ അന്ത്യത്തോളവും മനുഷ്യന്‍ ഒററയ്ക്കല്ല. ദൈവം മനുഷ്യനെ ഒറ്റപ്പെടുത്തിയിട്ടുമില്ല. അവിടുന്ന് കൂടെയുണ്ട്. നമ്മെ പരിപാലിക്കുന്നു. നയിക്കുന്നു. അതിനാല്‍ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെ സംസ്ക്കാരം വളര്‍ത്തുകയും, സമൂഹത്തില്‍ പാര്‍ശ്വത്ക്കരിക്കപ്പെട്ടവരുടെ പക്കലേയ്ക്ക് തിരിയുകയും വേണമെന്ന് സന്ദേശത്തിലൂടെ റിമീനി സമ്മേളനത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു.

നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത്, ആരെയാണ്? സൗഹൃദത്തിന്‍റെ കൂട്ടായ്മയ്ക്കായ് ഇനി ഒരാഴ്ച ഏഡ്രിയാറ്റിക്ക് തീരത്തെത്തുന്ന ഏവരോടും ക്രിസ്തു ചോദിക്കുന്നുണ്ട്. നിങ്ങള്‍ ആരെ അന്വേഷിക്കുന്നു? ക്രിസ്തുവിന്‍റെ ഈ ചോദ്യം, നമ്മുടെ കാതുകളില്‍ മുഴങ്ങട്ടെ!

തെക്കെ ഇറ്റലിയില്‍ ഏഡ്രിയാറ്റിക്ക് തീരത്തുള്ള പുരാതന നഗരം, റിമീനിയില്‍ ആരംഭിച്ചിരിക്കുന്ന വേനല്‍ സൗഹൃദസമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പൊള്ളയായ ആര്‍ഭാടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമപ്പുറം, ആഴമുള്ള വ്യക്തിബന്ധങ്ങളുടെയും കൂട്ടായ്മയുടെയും സംസ്ക്കാരവും സാഹോദര്യവും വളര്‍ത്തണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത്.
ആഗസ്റ്റ് 23-ാം ശനിയായ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാല്‍ പീറ്റര്‍ പരോളിന്‍ വഴിയാണ് 35-ാമത് റിമീനി സാസ്ക്കാരിക സൗഹൃദസംഗമത്തിന് പാപ്പാ ഫ്രാന്‍സിസി സന്ദേശമയച്ചത്. 24-ാം തിയതി ഞായറാഴ്ച ആരംഭിച്ച ഇറ്റലിയിലെ ഏറ്റവും വലിയ കാലാ-സാംസ്ക്കാരിക-വ്യവസായ-സാമൂഹ്യ സംഗമം ആഗസ്റ്റ് 30- ശനിയാഴ്ച വരെ നീണ്ടുനില്ക്കും.










All the contents on this site are copyrighted ©.