2014-08-20 20:16:24

ജെയിംസ് ഫോളി
ജിഹാദികളുടെ കൈകളില്‍
പൊലിഞ്ഞ കര്‍മ്മയോഗി


20 ആഗസ്റ്റ് 2014, ഇറാക്ക്
അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജെയിംസ് ഫോളി ജിഹാദികളുടെ
കൈയ്യില്‍ ക്രൂരമായി കൊല്ലപ്പെട്ടു.

2012-ല്‍ സിറയയില്‍ ബന്ധിയാക്കപ്പെട്ട ഫോളിയെ ഇറാക്കിലെ ഇസ്ലാമിക വിമതര്‍ ക്രൂരമായി ശിരച്ഛേദനം ചെയ്യുന്ന video clipping ഇസ്ലാമിക വിമതര്‍ ആഗസ്റ്റ് 19-ന് ചൊവ്വാഴ്ച പുറത്തുവിട്ടതോടെയാണ് അജ്ഞാതമായിരുന്ന കത്തോലിക്കാ മാധ്യമപ്രവര്‍ത്തകന്‍, ജെയിംസ് റൈറ്റ് ഫോളിയുടെ മരണം സ്ഥിരീകരിക്കപ്പെട്ടത്.

ഒരാഴ്ച മുന്‍പ് അമേരിക്കന്‍ പ്രസിഡന്‍റ്, ബറാക്ക് ഒബാമാ സുന്നി വിമതര്‍ക്കെതിരെ തുടക്കമിട്ട വ്യോമാക്രമണത്തിന് തിരിച്ചടിയാണ് ഫോളിയുടെ വധംമെന്ന്, ക്രൂരതയുടെ വീഡിയോ clipping-ന് ആമുഖമായി ഇംഗ്ലിഷില്‍ നടത്തിയ പ്രസ്താവന ധരിപ്പിച്ചു.

അവധിക്ക് മാര്‍ത്താസ് വീനിയാര്‍ഡിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് യുവമാധ്യമ പ്രവര്‍ത്തകന്‍ ജെയിസ് ഫോളിയുടെ മരണത്തില്‍ ബുധനാഴ്ച രാവിലെ നടത്തിയ ഔദ്യോഗിക പ്രസ്താവനയില്‍ അതിയായ ദുഃഖം രേഖപ്പെടുത്തി.
ജിഹാദികള്‍ മതങ്ങളിലൊന്നും വിശ്വാസമില്ലാത്തവരാണെന്നും, മൃഗീയമാണ് ഈ മനുഷ്യക്കുരുതിയെന്നും ഒബാമാ പ്രസ്താവിച്ചു. തിന്മയുടെ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍നിന്നും ഭീഷണികൊണ്ട് അമേരിക്കന്‍ ജനതയെ പിന്‍തിരിപ്പിക്കാനാവില്ലെന്നും പ്രസിഡന്‍റ് ഒബാമാ കൂട്ടിച്ചേര്‍ത്തു.
Photo :
James Wright Foley journalist at the Northwestern University during the Media Lecture








All the contents on this site are copyrighted ©.