2014-08-18 17:54:55

സന്ദര്‍ശനത്തിനിടെ നടത്തിയ
അപൂര്‍വ്വ ജ്ഞാനസ്നാനം


18 ആഗസ്റ്റ് 2014, സോള്‍
കൊറിയക്കാരന്‍, ലീ ഹോ-ജിന്നിന് പാപ്പാ ഫ്രാന്‍സിസ് ജ്ഞാനസ്നാനം നല്കിയത് അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പാപ്പായ്ക്കുള്ള ആര്‍ദ്രമായ അനുകമ്പയുടെ പ്രതീകമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. ദക്ഷിണകൊറിയയില്‍ ഏപ്രില്‍ മാസത്തിലുണ്ടായ സെവോള്‍ ഫെറിയപകടത്തില്‍ മരണമടഞ്ഞ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പിതാവിനാണ് ആഗസ്റ്റ് 17-ാം തിയതി രാവിലെ സോളിലുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലെ കപ്പേളയില്‍ പാപ്പാ ഫ്രാന്‍സിസ് ജ്ഞാനസ്നാനം നല്കിത്. പാപ്പാ ജ്ഞാനസ്നാനപ്പെടുത്തിയ ലീ ഹോ-ജിന്നിന് ‘ഫ്രാന്‍സിസ്’ എന്ന പേരും നല്കിയെന്ന്, ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

പുത്രന്‍റെ മരണത്തില്‍ ഏറെ ദുഃഖാര്‍ത്ഥനായ ലീ ഹോ-ജീന്‍ നാട്ടില്‍നിന്നും കുരിശുമായി നീണ്ട യാത്രചെയ്താണ് സിയോളില്‍ വന്ന്, പാപ്പാ ഫ്രാന്‍സിസിനെ നേരില്‍ക്കണ്ട് ജ്ഞാനസ്നാനം ആവശ്യപ്പെട്ടതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി. ലീയുടെ ആന്തരികമായ വ്യഥയും, ബാഹ്യമായ ഒരുക്കവും മാനിച്ചുകൊണ്ടാണ് പാപ്പാ ജ്ഞാനസ്നാനം നല്കിയതെന്നും ഫാദര്‍ ലൊമ്പാര്‍ഡി പറഞ്ഞു. ഫെറി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളില്‍ ചിലരെ ആഗസ്റ്റ് 14-ാം തിയതി സോളിലെ അന്താര്‍ഷ്ട്ര സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച ദിവ്യബലി വേളയില്‍ പാപ്പാ കാണുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തിരുന്നു.

ലീയുടെ അഭ്യര്‍ത്ഥയോട് പ്രതികരിച്ചുകൊണ്ട് ജ്ഞാനസ്നാനം നല്കിയത്, ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തോടുള്ള പാപ്പായുടെ ആര്‍ദ്രമായ സഹാനുഭാവത്തിന്‍റെ പ്രകടനമാണെന്നും വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ലൊമ്പാര്‍ഡി വിവരിച്ചു. ഫെറിയില്‍ യാത്രചെയ്തിരുന്നവരില്‍ അധികവും
സ്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഏപ്രില്‍ 16-ന് തെക്കന്‍ കൊറയയുടെ ഇഞ്ചിയോണില്‍നിന്നും ജെജൂവിലേയ്ക്കു 472 യാത്രക്കാരുമായി പുറപ്പെട്ട ഫെറിയാണ് ആഴക്കടലില്‍ മുങ്ങി അപകടമുണ്ടായത്. മരണമടഞ്ഞ 302 പേരില്‍ മിക്കവാറും വിദ്യാര്‍ത്ഥികളായിരുന്നെന്ന് ഔദ്യോഗിക വ്യത്തങ്ങള്‍ സ്ഥിരപ്പെടുത്തി.
Sewol എന്ന ഫെറിയുടെ അപകടകാരണം, കുട്ടകളെയും യാത്രക്കാരെയും കൂടാതെ അമിതമായി കയറ്റിയ ചരക്കും, ഫെറിയില്‍ സംഭവിച്ച സന്തുലിതാവസ്ഥയുടെ പിഴവുമാണെന്ന് വിദഗ്ദ്ധര്‍ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.