2014-08-18 19:55:47

കുരിശിന്‍റെ ശക്തിയില്‍
പ്രത്യാശവയ്ക്കണമെന്ന് പാപ്പാ


18 ആഗസ്റ്റ് 2014, കൊറിയ
കുരിശിന്‍റെ ശക്തിയില്‍ പ്രത്യാശവയ്ക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
കൊറിയ അപ്പസ്തോലിക പര്യടനം കഴിഞ്ഞ് മടങ്ങുന്ന പാപ്പാ തിങ്കളാഴ്ച യാത്രാമദ്ധ്യേ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ്, ‘ക്രിസ്തുവിന്‍റെ കുരിശിന്‍റെ ശക്തിയില്‍ വിശ്വസിക്കുകയും പ്രത്യാശവയ്ക്കുകയും വേണ’മെന്ന് ആഹ്വാനംചെയ്തത്.
‘കുരിശിലൂടെ ക്രിസ്തു നല്കുന്ന അനുരഞ്ജനം ഉള്‍ക്കൊണ്ട് അത് നാം മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും’ പാപ്പാ ട്വറ്ററിലെ ഹ്രസ്വസന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

Trust in the power of Christ’s Cross! Receive his reconciling grace and share it!
@ Pontifex എന്ന ഹാന്‍ഡിലിലാണ് പാപ്പാ ഫ്രാന്‍സിസ് ട്വിറ്റ് ചെയ്യുന്നത്.
*
കൊറിയ തീര്‍ത്ഥാടനത്തിന്‍റെ സമാപനപരിപാടിയായി സോളിലെ മിയോങ് ടോങ് കത്തിഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയിലും, കൊറിയന്‍ രാഷ്ട്രങ്ങളുടെ അനുരഞ്ജനത്തിനും പുനരൈക്യത്തിനുമായി പാപ്പാ പ്രാര്‍ത്ഥിച്ചു. പങ്കുവച്ച വചനചിന്തയുടെയും സാരാംശം കുരിശിന്‍റെ സഹനത്തില്‍ വിരിയുന്ന ആനന്ദവും നവജീവനുമായിരുന്നു.
Photo : A barded wire clipping from the border of the divided peninsula, reminding the crown of thorns worn by Christ. Gifted to Pope by the Korean authorities, just before the Holy Mass offered for reconciliation between South and North Korea.








All the contents on this site are copyrighted ©.