2014-08-18 20:02:59

ഇറാക്കിനെക്കുറിച്ചുള്ള ആകുലത
പാപ്പായുടെ മടക്കയാത്രയിലും


18 മാര്‍ച്ച് 2014, കൊറിയ
കൊറിയയില്‍നിന്നുള്ള മടക്കയാത്രയിലും നാടുകടത്തപ്പെട്ട ഇറാക്കി ക്രൈസ്തവരെ ഓര്‍ത്ത് പാപ്പാ ഫ്രാന്‍സിസ് ആകുലപ്പെട്ടു. ആറുദിവസം നീണ്ടുനിന്ന കൊറിയയിലെ അപ്പസ്തോലിക സന്ദര്‍ശനം സമാപിപ്പിച്ച് ആഗസ്റ്റ് 18-ാം തിയതി തിങ്കളാഴ്ച, വത്തിക്കാനിലേയ്ക്ക് മടങ്ങവെ വിമാനത്തില്‍നിന്നും കണ്ണിചേര്‍ത്ത ആദ്യ ട്വിറ്റര്‍ സന്ദേശത്തിലാണ് ഇറാക്കിലെ പരിത്യക്തരായ ന്യൂനപക്ഷങ്ങളെയോര്‍ത്ത് പാപ്പാ മാനസികവ്യഥ പ്രകടമാക്കിയത്.

‘നിര്‍ദോഷികളായ എത്രയോ ജനങ്ങളാണ് ഇറാക്കില്‍ ഭവന രഹിതരാക്കപ്പെട്ട. അവരുടെ വീടുകളില്‍ തിരിച്ചെത്താനുള്ള വഴിതെളിക്കണേ, ദൈവമേ...’ എന്ന പ്രാര്‍ത്ഥനയാണ് യാത്രചെയ്തിരുന്ന കൊറിയന്‍ വിമാനത്തില്‍നിന്നും ട്വിറ്ററിലൂടെ സംവാദകരുമായി പാപ്പാ പങ്കുവച്ചത്.
@ Pontifex എന്ന ഹാന്‍ഡിലിലാണ് പാപ്പാ ഫ്രാന്‍സിസ് ട്വിറ്റ് ചെയ്യുന്നത്.

So many innocent people have been driven from their homes in Iraq.
Lord, we pray they may go back soon.








All the contents on this site are copyrighted ©.