2014-08-18 18:57:20

ഇറാക്കി ക്രൈസ്തവരെ തുണയ്ക്കാന്‍
വൈകരുതെന്ന് പാത്രിയര്‍ക്കിസ് സാക്കോ


18 ആഗസ്റ്റ് 2014, ബാഗ്ദാദ്
ഇറാക്കി ക്രൈസ്തവരെ തുണയ്ക്കാന്‍ അന്തര്‍ദേശീയ സമൂഹം ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്, കാല്‍ഡിയന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍, പാത്രിയാര്‍ക്കിസ് ലൂയിസ് സാക്കോ ബാഗ്ദാദില്‍നിന്നും വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രത്യേക പ്രതിനിധിയായി ഇറാക്കിലെത്തിയ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണിയോടും, അവിടത്തെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജിയോ ലിംഗ്വായോടുമൊപ്പം ക്രൈസ്തവപീഡന കേന്ദ്രങ്ങളായ മൊസൂള്‍, നിനിവേ, സിഞ്ചാര്‍ പ്രവിശ്യകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം ആഗസ്റ്റ് 18-ാം തിയതി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പാത്രിയര്‍ക്കിസ് സാഖോ ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്.

വെള്ളം ഭക്ഷണം മരുന്ന്, രോഗീശുശ്രൂഷ എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ക്കൊപ്പം, നാടുകടത്തപ്പെട്ടവരുടെ വസ്തുവകകളുടെ സംരക്ഷണം,
തിരിച്ചുപോകുവാനും ജീവിതം പുനരാരംഭിക്കുവാനുമുള്ള സാധ്യതകള്‍ എന്നിവ താല്കാലിക അഭയാര്‍ത്ഥികേന്ദ്രങ്ങളിലും, രഹസ്യസ്ങേകതങ്ങളിലും പാര്‍ക്കുന്ന പീഡിതരായ ജനങ്ങളുടെ അടിയന്തിരമായി പരിഗണിക്കപ്പെടേണ്ട ആവശ്യങ്ങളാണെന്ന് പാത്രിയര്‍ക്കിസ് സാഖോ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.