2014-08-14 20:06:40

ക്രൂരതയുടെ അനുസ്മരണം
കൂട്ടായ്മയ്ക്ക് പ്രചോദനം


14 ആഗസ്റ്റ 2014, വത്തിക്കാന്‍
ക്രൂരതയുടെ അനുസ്മരണം കൂട്ടായ്മയ്ക്ക് പ്രചോദനമാവട്ടെയെന്ന്
പാപ്പാ ഫ്രാന്‍സിസ് ആശംസിച്ചു.

വടക്കെ ഇറ്റലിയിലെ ടസ്ക്കനി പ്രവിശ്യയിലെ സ്തസ്സേമാ (Stazzema) ഗ്രാമത്തില്‍ നടന്ന നാസി കൂട്ടക്കുരുതിയുടെ 70-ാം വാര്‍ഷികത്തില്‍,
ആഗസ്റ്റ് 12-ാന് വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലാണ്
പാപ്പാ അവിടത്തെ ജനങ്ങളോട് കൂട്ടായ്മയ്ക്കും സഹവര്‍ത്തിത്വത്തിനുമായുള്ള ആഹ്വാനം നല്കിയത്.

560 നിര്‍ദോഷികളായ ഗ്രാമീണരുടെ ജീവന്‍ അപഹരിച്ച നാസിക്രൂരതയുടെ അനുസ്മരണം സഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കുവാനുള്ള പ്രചോദനമായി സമൂഹങ്ങളും രാഷ്ട്രങ്ങളും മാറ്റണമെന്ന്, പിസായുടെ മെത്രാപ്പോലീത്ത, പോള്‍ ജൊവാന്നി ബനോത്തോയ്ക്ക് അയച്ച സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

രണ്ടാം ലോക മഹായുദ്ധകാലത്ത് 1944-ല്‍, നാസി ക്രൂരതയ്ക്ക് ഇരകളായ സ്തസ്സേമാ വാസികളെയും, അവരുടെ പിന്‍തലമുറക്കാരായ കുടുംബാംഗങ്ങളെയും, തദ്ദേശവാസികളെയും, പ്രവിശ്യയുടെ ഭരാണകര്‍ത്താക്കളെയും ദൈവമാതാവിന്‍റെ സംരക്ഷയ്ക്ക് സമര്‍പ്പിച്ച പാപ്പാ, അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് (വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റുവഴി അയച്ച) ഹ്രസ്വസന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.