2014-08-12 10:19:51

ഇറ്റലിയിലെ സ്കൗട്സുകള്‍ക്കും
റോവേഴ്സുകള്‍ക്കും പാപ്പായുടെ സന്ദേശം


12 ആഗസ്റ്റ് 2014, പിസാ
യുവജനങ്ങള്‍ ജീവിതത്തില്‍ മുന്നേറണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
വടക്കെ ഇറ്റലിയിലെ പിസ്സായില്‍ സംഗമിച്ചരിക്കുന്ന 30,000-ത്തോളം
സ്കൗട്സ് ആന്‍റ് റോവേഴ്സിന്‍റെ (Scouts & Rovers) ദേശീയസംഗമത്തിന് ആഗസ്റ്റ് 10-ാം തിയതി ഞായറാഴ്ച നല്കിയ ടെലിഫോണ്‍ സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ധൈര്യപൂര്‍വ്വം ജീവിതപാതയില്‍ യുവജനങ്ങള്‍ മുന്നേറണമെന്നും, മടിച്ച് പിന്മാറുന്നവര്‍ യുവത്വത്തില്‍ത്തന്നെ വിശ്രമജീവിതം തുടങ്ങുന്നതുപോലെയും, അര്‍ദ്ധപ്രാണരാവുകയും ചെയ്യുന്നതു പോലെയാണെന്നും പാപ്പാ യുവജനങ്ങളെ അനുസ്മരിപ്പിച്ചു. ലോകത്തെ നന്മയിലേയ്ക്കു തിരിച്ചുവിടേണ്ടതും, അതിനെ വാസയോഗ്യമായ മറ്റൊരു പറൂദീസയാക്കേണ്ടതും വരുംതലമുറയുടെ ഉത്തരവാദിത്വമാണെന്ന്, പിസ്സായിലെ സെന്‍റ് ഫ്ലഷിംഗില്‍ സമ്മേളിച്ചിരിക്കുന്ന സ്കൗട്സുകളെയും റോവേഴ്സുകളെയും സന്ദേശത്തിലൂടെ പാപ്പാ ഉത്തേജിപ്പിച്ചു.

ഇറ്റലിയിലെ ദേശീയ മെത്രാന്‍സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ആഞ്ചെലോ ബഞ്ഞാസ്ക്കോവഴിയാണ് അപ്പസ്തോലിക ആശീര്‍വ്വാദത്തോടെ ഉപസംഹരിച്ച ടെലിഫോണ്‍ സന്ദേശം പാപ്പാ യുവജനങ്ങള്‍ക്കു നല്കിയത്.









All the contents on this site are copyrighted ©.