2014-08-12 09:21:31

ഇറാക്കി ജനതയെ കുടുംബപ്രാര്‍ത്ഥനയില്‍
അനുസ്മരിക്കണമെന്ന് പാപ്പാ


12 ആഗസ്റ്റ് 2014, വത്തിക്കാന്‍
കുടുംബപ്രാര്‍ത്ഥനയില്‍ ഇറാക്കിലെ ജനങ്ങള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു. ആഗസ്റ്റ് 10-ാം തിയതി ഞായറാഴ്ച കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശത്തിലാണ് പീഡിപ്പിക്കപ്പെടുന്ന ഇറാക്കിലെ ക്രൈസ്തവ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചത്.

ഇറാക്കില്‍നിന്നു ലഭിക്കുന്ന വാര്‍ത്തകള്‍ തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്ന് ട്വിറ്ററില്‍ സൂചിപ്പിച്ച പാപ്പാ, പീഡിതരും നാടുകടത്തപ്പെട്ടവരുമായ ഇറാക്കി ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തണമെന്നും, കഴിവുള്ളതുപോലെ അവരുടെ അടിസ്ഥാന ആവശ്യങ്ങളില്‍ സഹായിക്കണമെന്നും സംവാദകരോട് സന്ദേശത്തിലൂടെ അപേക്ഷിച്ചു. @pontifex എന്ന ഹാന്‍ഡിലില്‍ അനുദിന ജീവിതത്തിനുതകുന്ന സരോപദേശങ്ങള്‍ ‘ട്വിറ്റ്’ചെയ്യുന്ന ഡിജിറ്റല്‍ ശൃംഖലയിലെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളായ സംവാദകരില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.









All the contents on this site are copyrighted ©.