2014-08-07 18:23:41

ക്യാസില്‍ ഗൊണ്ടോള്‍ഫോയിലെ
പാപ്പായുടെ തോട്ടം
സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു


7 ആഗസ്റ്റ് 2014, വത്തിക്കാന്‍
പാപ്പായുടെ തോട്ടം സന്ദര്‍ശകര്‍ക്ക് പ്രിയങ്കരമെന്ന്, ക്യാസില്‍ ഗൊണ്ടോള്‍ഫോയിലെ പൊന്തിഫിക്കല്‍ വേനല്‍വസതിയുടെ സൂക്ഷിപ്പുകാരന്‍, ഓസ്വാള്‍ഡോ ജനോളി പ്രസ്താവിച്ചു.
പാപ്പാ ഫ്രാന്‍സിസാണ് റോമിനു പുറത്തുള്ള ക്യാസില്‍ ഗൊണ്ടോള്‍ഫോയിലെ പാപ്പാമാരുടെ വേനല്‍വസതിയോടു ചേര്‍ന്നുള്ള പുരാതനവും അതിമനോഹരവുമായ തോട്ടങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുവാന്‍ ആവശ്യപ്പെട്ടതെന്ന്, വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ജനോളി വെളിപ്പെടുത്തി. ജൂലൈ മാസംമുതലാണ് പുരാതനവും എന്നാല്‍ ഇന്നും മനോഹരമായി സൂക്ഷിച്ചിരിക്കുന്ന ഉദ്യാനങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാന്‍ പാപ്പാ ഫ്രാന്‍സിസ് ആവശ്യപ്പെട്ടത്.

അപൂര്‍വ്വവും പൂരാതനവുമായി വൃക്ഷങ്ങളും, വാസ്തുകാരങ്ങളുമുള്ള കാസില്‍ ഗൊണ്ടോള്‍ഫോയിലെ തോട്ടങ്ങള്‍ ആഗോളതലത്തില്‍ പുരാവസ്തുഗവേഷകരെയും, സസ്യശാസ്ത്രജ്ഞന്മാരെയും ഏറെ ആകര്‍ഷിക്കുന്നുണ്ടെന്ന് ജനോളി ചൂണ്ടിക്കാട്ടി.
ജോണ്‍ പോള്‍ ഒന്നാമന്‍ ഒഴികെ എല്ലാ പാപ്പാമാരും സന്ദര്‍ശിച്ചിട്ടുള്ള ഇടമാണ്
ക്യാസില്‍ ഗൊണ്ടോള്‍ഫോയെന്നും, അവിടെ the Garden of Blessed Virgin Mary, താമരക്കുളത്തിനരികെയുള്ള ദിവ്യജനനിയുടെ കപ്പേള പാപ്പാമാരുടെ നിശ്ശബ്ദമായ പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്‍റെയും രമ്യഹര്‍മ്മ്യമായിരുന്നെന്നും ജനോളി അഭിമുഖത്തില്‍ വിവരിച്ചു.








All the contents on this site are copyrighted ©.