2014-08-07 11:13:43

കൊറിയയെ വിഭജിക്കുന്ന
ഏഷ്യയിലെ ബര്‍ളിന്‍ മതില്‍


7 ആഗസ്റ്റ് 2014, വത്തിക്കാന്‍
കൊറിയയെ വിഭജിക്കുന്നത്, ഏഷ്യയിലെ ‘ബര്‍ളിന്‍ മതിലാ’ണെന്ന്, വത്തിക്കാന്‍ റേഡിയോ വക്താവ് ഡേവിഡ് ഡൈനോസി പ്രസ്താവിച്ചു.ആഗസ്റ്റ് 13-മുതല്‍ 18-വരെ നീണ്ടുനില്ക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ കൊറിയ സന്ദര്‍ശനത്തിന്‍ ഒരുക്കമായി പ്രസിദ്ധീകരിച്ച പശ്ചാത്തലപഠനത്തിലാണ് ഡൈനോസി തെക്ക്-വടക്ക് കൊറിയ രാജ്യങ്ങളുടെ വിഭജനത്തിന്‍റെ കഥ വിവരിച്ചത്.

രാഷ്ട്രീയ കക്ഷിചേരലുകളും, ഇരുപക്ഷത്തും സംഖ്യം ചേര്‍ന്നുനിന്ന് തമ്മിലടിപ്പിക്കുന്ന വന്‍ ശക്തികളുമാണ് രാഷ്ട്രീയ വിഭജനത്തിന്‍റെ കൈപ്പിറക്കാന്‍ കൊറിയന്‍ ജനതയെ നിര്‍ബന്ധിക്കുന്നതെന്ന് ഡൈനോസി വിവരിച്ചു.

ഏഷ്യയിലെ ‘ബര്‍ളിന്‍ വാള്‍ തകര്‍ക്കാന്‍’ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനത്തിനു സാധിച്ചാല്‍, കൊറിയ ലോകത്തെ വന്‍ സാമ്പത്തിക ശക്തിയായി അതിവേഗം വളരാന്‍ സാദ്ധ്യതയുണ്ടെന്ന്, ഹൂഡായ് റിസെര്‍ച്ച് ഫൗണ്ടേഷന്‍റെ വക്താവ് പ്രസ്താവിച്ചു.









All the contents on this site are copyrighted ©.