2014-08-05 09:30:41

കര്‍ദ്ദിനാള്‍ ക്ലാന്‍സിയ്ക്ക്
പാപ്പായുടെ ആദരാഞ്ജലി


5 ജൂലൈ 2014, വത്തിക്കന്‍
പാവങ്ങളോട് പ്രതിബദ്ധതയുള്ള അജപാലകനായിരുന്നു കര്‍ദ്ദിനാള്‍ ക്ലാന്‍സിയെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ആഗസ്റ്റ് 3-ാം തിയതി ഞായറാഴ്ച ഓസ്ട്രേലിയായിലെ സിഡ്നിയില്‍ അന്തരിച്ച കര്‍ദ്ദിനാള്‍ കര്‍ദ്ദിനാള്‍ എഡ്വേര്‍ഡ് ബീഡ് ക്ലാന്‍സിയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് സിഡ്നി അതിരൂപതയുടെ അപ്പസ്തോലിക് അഡിമിനിസ്ട്രേറ്റര്‍, മോണ്‍സീഞ്ഞോര്‍ പീറ്റര്‍ കൊമന്‍സോളിക്ക് അയച്ച സന്ദേശത്തിലാണ് രൂപതാംഗങ്ങളെയും ബന്ധുമിത്രാദികളെയും പാപ്പാ അനുശോചനം അറിച്ചത്.

അരനൂറ്റാണ്ടോളം നീണ്ട ആര്‍ദ്രമായ അജപാലന സമര്‍പ്പണത്തിലൂടെ
പാവങ്ങളെ ശുശ്രൂഷിക്കുകയും, കത്തോലിക്കാ വിദ്യാഭ്യാസം, സഭൈക്യസംവാദം, അല്‍മായശാക്തീകരണം എന്നീ കര്‍മ്മപദ്ധതികള്‍ക്കു മുന്‍തൂക്കം നല്കുകയുംചെയ്ത പ്രേഷിതധീരനായിരുന്നു അന്തരിച്ച കര്‍ദ്ദിനാള്‍ ക്ലാന്‍സിയെന്ന് അനുശോചനസന്ദേശത്തില്‍
പാപ്പാ നന്ദിയോടെ അനുസ്മരിച്ചു.

കര്‍ദ്ദിനാള്‍ ക്ലാന്‍സിയുടെ നിര്യാണത്തില്‍ ദുഃഖാര്‍ത്ഥരായ സിഡ്നി അതിരൂപതാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉത്ഥിതനായ ക്രിസ്തുവിലുള്ള പ്രത്യാശ പ്രാര്‍ത്ഥനാപൂര്‍വ്വം വാഗ്ദനംചെയ്ത പാപ്പാ, അവര്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദവും സന്ദേശത്തിലൂടെ നല്കി.








All the contents on this site are copyrighted ©.