2014-08-04 20:15:23

സമാധാനത്തിന്‍റെ സന്ദേശവുമായി
‘യൂറോപ്യന്‍ ജാംബൊരീ’ തുടക്കമായി


4 ആഗസ്റ്റ് 2014, ഫ്രാന്‍സ്
ആഗസ്റ്റ് 3-ാം തിയതി ഞായറാഴ്ചയാണ് 20,000-ത്തോളം യുവജനങ്ങള്‍ സംഗമിക്കുന്ന യൂറോപ്യന്‍ ജാംമ്പൊരിക്ക് ഫ്രാന്‍സിലെ നോര്‍മാണ്ടിയില്‍ തുടക്കമായത്.
11-നും 16-നും വയസ്സിനിടയിലുള്ള യോറിപ്പിലെ സ്കൗട്ടുകളും ഗയ്ഡുകളുമാണ് നോര്‍മാണ്ടിയില്‍ സമ്മേളിച്ചിരിക്കുന്നത്.

ക്രിസ്തു ശിഷ്യന്മാര്‍ക്കു നല്കിയ ‘വന്നു കാണുവിന്‍,’ എന്ന ആഹ്വാനം ആപ്തവാക്യമാക്കിക്കൊണ്ടാണ് ഫൗണ്ടേഷന്‍ ഓഫ് യൂറോപ്യന്‍ സ്കൗട്ടിങ് (The Foundation of the European Scouting) സംഘടിപ്പിക്കുന്ന 4-ാമത് ജാംമ്പൊരീ ഫ്രാന്‍സിലെ നോര്‍മാണ്ടിയില്‍ ആരംഭിച്ചത്.

ആഗസ്റ്റ് 10-വരെ നീണ്ടുനില്ക്കുന്ന ഈ വന്‍യൂറോപ്യന്‍ യുവജനസംഗമം കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും ജീവിതാനുഭവത്തിലൂടെ സമാധനത്തിന്‍റെയും നന്മയുടെയും സന്ദേശം യുവജനങ്ങള്‍ക്ക് പകരുന്നുകൊടുക്കുവാനുള്ള ലക്ഷൃവുമായിട്ടാണ് സംഗമിച്ചിരിക്കുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിന്‍റെ 100-ാം വാര്‍ഷികത്തിന്‍റെ അനുസ്മരണ വേളയിലും,
രണ്ടാം ലോകമഹായുദ്ധത്തില്‍ പോര്‍ക്കളമായ നോര്‍മാണ്ടിയിലുമാണ് യൂറോപ്യന്‍ ജാംമ്പൊരീ നടക്കുന്നത് എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. വിദ്വേഷത്തിന്‍റെയും വിഭജനത്തിന്‍റെയും കളവിതയ്ക്കുന്ന ലോകത്ത് നന്മയുടെ വിളയാകണമെന്ന്, യൂറോപ്യന്‍ ജാംബൊരി ഉത്ഘാടനസന്ദേശം വ്യക്തമാക്കുന്നു.

ആഗസ്റ്റ് 3-ാം തിയതി, ഞായറാഴ്ച രാവിലെ ജാംമ്പൊരിക്ക് വേദിയായ ഫ്രാന്‍സിലെ നോര്‍മാണ്ടിയിലെ മൈതാനത്ത് അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് യൂറോപ്യന്‍ സ്കൗട്സ് ആന്‍റ് ഗൈഡ്സ് പ്രസ്ഥാനത്തിന്‍റെ ആത്മീയനിയന്താവും, റോമില്‍ Pontifical Oriental Institute-ന്‍റെ റെക്ടറുമായ ആര്‍ച്ചുബിഷപ്പ് സിറിള്‍ വാസില്‍ സമാധാനത്തിനുള്ള ആഹ്വാനം യുവജനങ്ങള്‍ക്ക് നല്‍കിയത്.

ക്രൈസ്തവികതയുടെ ആത്മീയദാനങ്ങളും ഐക്യദാര്‍ഢ്യത്തിന്‍റെ സന്ദേശവുംകൊണ്ട് ഇന്നത്തെ ലോകത്ത് യുവജനങ്ങള്‍ സമാധാനത്തിന്‍റെ ഉപകരണങ്ങളാകുവാനുള്ള പ്രചോദനമാണ് ജാമ്പോരിയില്‍നിന്നും ഉള്‍ക്കൊള്ളേണ്ടതെന്ന് ആര്‍ച്ചുബിഷപ്പ് വാസില്‍ സുവിശേഷത്തെ ആധാരമാക്കി ഉദ്ബോധിപ്പിച്ചു. സാങ്കേതികതയുടെ നവയുഗത്തില്‍ ജീവിതവേദിയില്‍ കാണികളായി നോക്കിനില്ക്കാതെ, അതിന്‍റെ വളര്‍ച്ചയിലും വീഴ്ചയിലും സജീവപങ്കാളിത്തം വഹിക്കുന്ന
അഭിനേതാക്കളാകണം യുവജനങ്ങള്‍ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ജാംബൊരീ സംഗമം ആഗസ്റ്റ് 10-വരെ നീണ്ടുനില്ക്കും.

കഴിഞ്ഞ തലമുറ കണ്ട മഹായുദ്ധങ്ങള്‍ പരത്തിയ അസമാധാനത്തിന്‍റെയും വിഭജനത്തിന്‍റെയും കരിമ്പടവും, ഇന്ന് മദ്ധ്യപൂര്‍വ്വദേശത്തും വിശുദ്ധനാട്ടിലും നടമാടുന്ന മനുഷ്യക്കുരുതിയുടെ ക്രൂരമുഖവും തുടച്ചുമാറ്റാന്‍ യുവജനങ്ങള്‍ സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും
പാത പുല്‍കേണ്ടതുണ്ട്, ക്രിസ്തു തന്‍റെ ശിഷ്യന്മാരോട് ‘വന്നു കാണുക’ come and see, എന്നു പറഞ്ഞ സുവിശേഷ ക്ഷണമാണ് യൂറോപ്യന്‍ ജാംബൊരീയുടെ ആപ്തവാക്യം.









All the contents on this site are copyrighted ©.