2014-08-02 09:54:21

ഗാസായിലെ വെടിനിറുത്തല്‍
ശ്രമം പരാജയപ്പെട്ടു


2 ആഗസ്റ്റ് 2014, ജരൂസലേം
ഐക്യരാഷ്ട്ര സഭയുടെയും അമേരിക്കന്‍ ഐക്യനാടുകളുടെയും ജനറല്‍ സെക്രട്ടറിമാര്‍ -
ബാന്‍ കീ മൂണും ജോണ്‍ കെരിയും സ്വീകരിച്ച ആഗസ്റ്റ് 1 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കേണ്ട ഇസ്രായേലി-പലസ്ഥീന്‍ 72 മണിക്കൂര്‍ നീണ്ടുനില്ക്കുന്ന വെടിനിറുത്തല്‍ കരാര്‍, ഇരുകക്ഷികളും ലംഘിച്ചതായി വാര്‍ത്താ ഏജെന്‍സികള്‍ ഗാസായില്‍നിന്നും അറിയിച്ചു.

മരിച്ചവരെ അടക്കുക, മുറിപ്പെട്ടവരെ ശുശ്രൂഷിക്കുക, ജലം ഭക്ഷണം എന്നീ അടിസ്ഥാന ആവശ്യങ്ങളുടെ താറുമാറായ സംവിധാനങ്ങള്‍ ക്രമപ്പെടുത്തുക മുതലായ അടിയന്തിര മാനുഷികാവശ്യങ്ങള്‍ക്കായി ഇരുക്ഷികളും സമ്മതിച്ച വെടിനിര്‍ത്തല്‍ തിരസ്ക്കരിച്ചത്, ലംഘിച്ചത് ഏറെ ഖേദകരവും മനുഷ്യമനഃസാക്ഷിക്ക് നിരക്കാത്തതുമാണെന്ന്, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ന്യൂയോര്‍ക്കില്‍ ഇറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഹമാസ് ഇസ്ലാമിക ജിഹാദികള്‍ ഇളക്കിവിട്ട ഇസ്രായേലി ഭടന്മാര്‍ക്കെതിരായ ആക്രമണമാണ് താല്ക്കാലിക വെടിനിറുത്തല്‍ ആജ്ഞലംഘിക്കാന്‍ പ്രേരകമായതെന്ന് ഗാസയിലെ യുദ്ധഭൂമിയില്‍നിന്നും വാര്‍ത്താ ഏജെന്‍സികള്‍
വ്യക്തമാക്കി.








All the contents on this site are copyrighted ©.