2014-08-02 10:05:37

ആര്‍ദ്രസ്നേഹത്തിന്‍റെ പ്രതീകം
പാപ്പായുടെ അല്‍ബേനിയ സന്ദര്‍ശനം


2 ആഗസ്റ്റ് 2014, തിരാനാ
സഭയുടെ മാതൃവാത്സല്യമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ആസന്നമാകുന്ന അല്‍ബേനിയ സന്ദര്‍ശനത്തില്‍ സ്ഥുരിക്കുന്നതെന്ന്, തിരാനാ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷ്പ്പ് റോക്ക് മിര്‍ദീത്താ പ്രസ്താവിച്ചു.

കമ്യൂണിസ്റ്റ് പീഡനത്തിന്‍റെ നുകത്തിന്‍ കീഴില്‍ വളര്‍ന്ന അലബേനിയന്‍ സഭയോടു പാപ്പാ ഫ്രാന്‍സിസ് കാണിക്കുന്ന പ്രത്യേക താല്പര്യവും സ്നേഹവും പ്രത്യാശ പകരുന്നതാണെന്ന്, വത്തിക്കാന്‍ റേഡിയോയ്ക്ക്
ജൂലൈ 31-ാം തിയതി വ്യാഴാഴ്ച നല്കിയ അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് മര്‍ദീത്താ പ്രസ്താവിച്ചു.

സഭയെയും പാപ്പായെയും ശത്രുസ്ഥാനത്തു കണ്ടിരുന്ന അല്‍ബേനിയന്‍ കമ്യൂണിസ്റ്റ്-നിരീശ്വര ഭരണകൂടത്തിന്‍റെ ഗതകാല സ്മരണകള്‍ കണക്കിലെടുക്കാതെ അനുരജ്ഞനത്തിന്‍റെയും പ്രത്യാശയുടെ സന്ദേശവുമായിട്ടാണ് യൂറോപ്പിന്‍റെ കിഴക്കന്‍ അതിര്‍ത്തിയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഏകദിനസന്ദര്‍ശനം നടത്തുന്നതെന്നും ആര്‍ച്ചുബിഷപ്പ് മര്‍ദീത്ത പ്രസ്താവിച്ചു.

2014 ജൂണ്‍ 24-ന് മാത്രമാണ് യൂറോപ്യന്‍ യൂണിയനില്‍ അല്‍ബേനിയയ്ക്ക് അംഗത്വം ലഭിച്ചതെന്നും, ഇനിയും തുടരുന്ന സേഷ്യലിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അഴിമതിയുടെയും, ദാരിദ്ര്യത്തിന്‍റെയും, തൊഴിലില്ലായ്മയുടെയും, സംഘടിത അധോലോക തിന്മകളുടെയും, അനീതിയുടെയും തിക്താനുഭവങ്ങള്‍ നിലനില്ക്കെ പാപ്പാ ഫ്രാന്‍സിസിന്‍റെ സെപ്റ്റംബര്‍ 21-ന് നടക്കാന്‍ പോകുന്ന സന്ദര്‍ശനവും കൂടിക്കാഴ്ചകളും പ്രത്യാശയുടെ പ്രകാശം വിരിയിക്കുമെന്നും ആര്‍ച്ചുബിഷപ്പ് മര്‍ദീത്ത അഭിമുഖത്തില്‍ വിശദീകരിച്ചു.

Photo : The PM of Albania, Edi Rama with Pope Francis









All the contents on this site are copyrighted ©.