2014-07-30 19:26:31

കര്‍ദ്ദിനാള്‍ മര്‍ക്കിസാനോയ്ക്ക്
പാപ്പാ ഫ്രാന്‍സിസിന്‍റെ യാത്രാമൊഴി


30 ജൂലൈ 2014, വത്തിക്കാന്‍
ജൂലൈ 30- തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മുന്‍പ്രീഫെക്ട്, വിശുദ്ധ പത്രോസിന്‍റെ ബസിലക്കയുടെ പ്രധാനപുരോഹിതന്‍, കലാ-സാംസ്ക്കാരിക വകുപ്പിന്‍റെ പ്രസിഡന്‍റ് എന്നീ തസ്തികകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ മര്‍ക്കിസാനോയ്ക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന അന്തിമോപചാര ശുശ്രുഷയില്‍ കാര്‍മ്മികത്വം വഹിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് യാത്രാമൊഴി ചൊല്ലിയത്.

കര്‍ദ്ദിനാള്‍ സംഘത്തലവന്‍, ആഞ്ചലോ സൊഡാനോ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പരേതനായ സഭാപുത്രന്‍, കര്‍ദ്ദിനാള്‍ ഫ്രാന്‍ചേസ്ക്കോ മര്‍ക്കിസാനോയ്ക്കുവേണ്ടിയുള്ള ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ജൂലൈ 27-ാം തിയതി ഞായറാഴ്ചയാണ് ഇറ്റലിക്കാരനായ കര്‍ദ്ദിനാള്‍
85-ാമത്തെ വയസ്സില്‍ അന്തരിച്ചത്. വടക്കെ ഇറ്റലിയില്‍ ജനീവയ്ക്കടുത്തുള്ള ഊര്‍ബെയിലായിരുന്നു അന്ത്യം.

12-ാം പിയൂസ് പാപ്പായുടെ കാലംമുതല്‍ നീണ്ട 62-വര്‍ഷക്കാലം സഭാശുശ്രൂഷയില്‍ സമര്‍പ്പിതനായിരുന്ന കര്‍ദ്ദിനാള്‍ മര്‍ക്കിസാനോ ആതുരശുശ്രൂഷയിലും തല്പരനായിരുന്നുവെന്നും, ഊമരും അന്ധരുമായവര്‍ക്കുള്ള സ്ഥാപനം വ്യക്തിഗതമായ താല്പര്യത്തില്‍ വളര്‍ത്തിയെടുത്തത്, അദ്ദേഹത്തിന്‍റെ കരുണാര്‍ദ്രസ്നേഹത്തിന്‍റെ പ്രതീകമാണെന്നും കര്‍ദ്ദിനാള്‍ സൊഡാനോ ചരമപ്രഭാഷണത്തില്‍ പങ്കുവച്ചു.








All the contents on this site are copyrighted ©.