2014-07-30 19:52:58

ഇറാക്കി സിറിയന്‍ പെട്രോളിയം
ഉല്പന്നങ്ങള്‍ ഉപരോധിക്കണം


30 ജൂലൈ 2014, ന്യൂയോര്‍ക്ക്
ഇറാക്കിലും സിറിയയിലും നടമാടുന്ന വിമതരുടെ പോരാട്ടത്തെ നിസ്സഹകരണംകൊണ്ടു ചെറുക്കണമെന്ന്, ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ സെക്രട്ടറി, ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു.

ജൂലൈ 29-ന് ന്യൂയോര്‍ക്കില്‍ ഇറക്കിയ പ്രസ്താവനയിലാണ് ഇസ്ലാമിക രാഷ്ട്രത്തിനായുള്ള വിമതരുടെ പോരാട്ടത്തെ നിസ്സഹരണംകൊണ്ടു ചെറുക്കണമെന്ന്, ബാന്‍ കി മൂണ്‍ സമര്‍ത്ഥിച്ചു.

ഇറാക്കിലെയും സിറിയയിലെയും എണ്ണപ്പാടങ്ങളില്‍നിന്നും പെട്രോളിയം ഉല്പന്നങ്ങള്‍ വാങ്ങാതെയും, അല്‍-ക്വൈദാ പോലുള്ള ഇസ്ലാമിക ത്രീവ്രവാദി പ്രസ്ഥാനങ്ങളുമായി സാമ്പത്തിക ഇടപാടുകളില്‍ സഹകരിക്കാതെയും, ഇറാക്കിലും സിറിയയിലും ന്യൂനപക്ഷങ്ങളെ ഇല്ലായ്മചെയ്തുകൊണ്ട് ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള വിമതസേനയുടെ പോരാട്ടത്തെ തളര്‍ത്താനാവുമെന്ന് കി മൂണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

രാഷ്ട്രങ്ങളുടെ ഭരണസംവിധാനങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അവഗണിച്ച്
സാധാരണ ജനങ്ങളെ കൂട്ടക്കുരുതി നടത്തുകയും നാടുകടത്തുകയും ചെയ്യുന്ന നവയുഗത്തിന്‍റെ കിരാതവാഴ്ചയെ ആയുധംകൊണ്ടല്ല, നിസ്സഹകരണംകൊണ്ട് ഇല്ലാതാക്കാമെന്ന് മൂണ്‍ പ്രസ്താവനയില്‍ സമര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.