2014-07-30 19:43:51

ഇറാക്കി അഭയാര്‍ത്ഥികള്‍ക്കായി
ഫ്രാന്‍സിന്‍റെ അതിര്‍ത്തികള്‍ തുറന്നു


30 ജൂലൈ 2014, പാരീസ്
നാടുകടത്തപ്പെടുന്ന ഇറാക്കി ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് ഫ്രാന്‍സ് അഭയം നല്കുന്നു.
ഇറാക്കിന്‍റെ നിര്‍ബന്ധ ഇസ്ലീമക രാഷ്ട്രരൂപീകരണ പ്രകൃയയില്‍ നാടുകടത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് അഭയംനല്കുമെന്ന് ഫ്രാന്‍സിന്‍റെ വിദേശകാര്യ മന്ത്രി, ലോറന്‍റ് ഫാബ്യൂ
ജൂലൈ 29-ാം തിയതി പാരീസില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇറാക്കില്‍നിന്നും ഇസ്ലാമിക വിമതര്‍ നാടുകടത്തുന്ന ക്രൈസ്തവ സമൂഹങ്ങള്‍ക്കായി തങ്ങളുടെ രാജ്യാതിര്‍ത്തി തുറന്നുകൊടുക്കുന്നത് അപൂര്‍വ്വമായ മാനവിക സൗഹൃദവും സാഹോദര്യവും പ്രകടിപ്പിച്ചുകൊണ്ടാണെന്ന് പാരീസില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയില്‍ മന്ത്രി ഫാബ്യു വ്യക്തമാക്കി.

മനുഷ്യാവകാശ സംഘടനകളും ക്രൈസ്തവ സമൂഹങ്ങളും നോട്ടര്‍ഡാമിലും, പാരീസിലും, ലിയോനിലും നിരന്തരമായി ഉയര്‍ത്തിയ മനുഷ്യാവകാശ സംരക്ഷണത്തിനും പിന്‍തുണയ്ക്കുമായുള്ള മുറവിളി ശ്രവിച്ചുകൊണ്ടാണ് ഫ്രഞ്ച് സര്‍ക്കാര്‍ രാജ്യാതിര്‍ത്തികള്‍ പരിത്യക്തരായ ക്രൈസ്തവര്‍ക്കായി തുറന്നിരിക്കുന്നതെന്ന് പാരീസില്‍ ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.

വളരെ പൗരാണികമായ കിഴക്കിന്‍റെ ക്രൈസ്തവ സമൂഹത്തോടു കാണിക്കുന്ന മനുഷ്യയുക്തിക്കു നിരക്കാത്തതും, മൃഗീയയവുമായ കൂട്ടക്കുരുതിയെയും നാടുകടത്തലിനെയും അപലപിക്കുക മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന്‍റെ അനീതിക്കെതിരായ നിശ്ശബ്ദതയെയും ഫ്രാഞ്ച് സര്‍ക്കാര്‍ മറ്റു സംഘടനകളോടു ചേര്‍ന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
Photo : French Minsiter for Foreign Affairs Laurent Fabius ® with Finance Minister Michel Span (L)








All the contents on this site are copyrighted ©.