2014-07-28 18:19:16

പാവങ്ങളെ തേടിയെത്തിയ പാപ്പാ
കസേര്‍ത്ത സന്ദര്‍ശനം


27 ജൂലൈ 2014, ഇറ്റലി
പാവങ്ങളെ തേടിയാണ് പാപ്പാ ഫ്രാന്‍സിസ് കസേര്‍ത്തയില്‍ വന്നതെന്ന്,
സ്ഥലത്തെ മെത്രാന്‍, ബിഷപ്പ് ജൊവാന്നി അലീസ്സേ പ്രസ്താവിച്ചു.

ജൂലൈ 26-ാം തിയതി ശനിയാഴ്ച തെക്കെ ഇറ്റലിയില്‍, നേപ്പിള്‍സിന് അടുത്തുള്ള കസേര്‍ത്തയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നടത്തിയ ഇടയസന്ദര്‍ശനത്തിന് നന്ദിപറയവെയാണ് ബിഷപ്പ് ഡലീസ്സെ ഇങ്ങനെ പ്രസ്താവിച്ചത്.

അഴിമതി, അധിക്രമം, തൊഴില്‍രാഹിത്യം എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ കാര്‍ന്നുതിന്നുന്ന കസേര്‍ത്തയിലേയ്ക്കുള്ള സന്ദര്‍ശനം പാപ്പായുടെ ഇടയസ്നേഹവും, സ്വതസിദ്ധമായ വിനയഭാവവും പ്രകടമാക്കുന്നുവെന്ന്, സന്ദര്‍ശനത്തിന്‍റെ സമാപന പരിപാടിയില്‍ കൃതജ്ഞത അര്‍പ്പിക്കവെ ബിഷപ്പ് അലീസ്സെ പ്രസ്താവിച്ചു.

22-വര്‍ഷങ്ങള്‍ക്കു മുന്‍പ് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സന്ദര്‍ശനത്തിനുശേഷമുള്ള മഹാസംഭവമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യമെന്നും ബിഷപ്പ് അലീസ്സെ വേദിയില്‍ അനുസ്മരിച്ചു.

കെടുതികളില്‍ കുടുങ്ങിക്കിടക്കുന്ന കസേര്‍ത്തയ്ക്ക് അധഃപതനത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുവാനുള്ള പ്രത്യാശയുണ്ടെന്നും, സാമ്പത്തിക സാംസ്ക്കാരിക പുരോഗതിക്കൊപ്പം ആത്മീയപുരോഗിതി കൈവരിക്കുവാനും തദ്ദേശവാസികള്‍ തീവ്രമായ്‍ ആഗ്രഹിക്കുന്നുണ്ടെന്നും നന്ദിപറയവെ ബിഷപ്പ് അലീസ്സെ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.