2014-07-28 19:26:08

കുടുംബങ്ങളുടെ ഭദ്രത കാക്കുമെന്ന്
ആഫ്രിക്കയിലെ മെത്രാന്‍ സമിതികള്‍


28 ജൂലൈ 2014, മലാവി
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ മെത്രാന്‍ സമിതികളുടെ സംയുക്ത സമ്മേളനം സമാപിച്ചു.
10 ദിവസം നീണ്ടുനിന്ന കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ മെത്രാന്‍ സമിതികളുടെ 18-ാംമത് സംയുക്ത സമ്മേളനമാണ് മലാവിയില്‍ ജൂലൈ 28-ാം തിയതി തിങ്കളാഴ്ച സമാപിച്ചത്. ഭൂഖണ്ഡത്തിന്‍റെ നവസുവിശേഷവത്ക്കരണ പാതയില്‍ വിഘാതമായി നില്ക്കാവുന്ന എല്ലാത്തരത്തിലുമുള്ള മതമൗലികവാദങ്ങളെയും സങ്കുചിത ചിന്താഗതികളെയും തീവ്രവാദിപ്രവര്‍ത്തനങ്ങളെയും സംയുക്ത പ്രസ്താവനയിലൂടെ മെത്രാന്മാര്‍ അപലപിച്ചു.

ഇന്നിന്‍റെ വ്യക്തിമാഹാത്മ്യവാദത്തിന്‍റെയും സ്വാര്‍ത്ഥതയുടെ ഫലമായി സമൂഹത്തില്‍ വളരുന്ന കുടുംബച്ഛിദ്രത്തെയും മെത്രാന്മാര്‍ തള്ളിപ്പറഞ്ഞു. കുടുംബാന്തസ്സിനും, വിവാഹജീവിതത്തിന്‍റെ ഭദ്രതയ്ക്കും വിശുദ്ധിക്കും വിരുദ്ധമായുള്ള ഭീഷണകളെയും വെല്ലുവിളികളെ നേരിടുമെന്നും ‘കുടുംബം ഗാര്‍ഹിക സഭ’യാണെന്ന കത്തോലിക്കാ വീക്ഷണം പ്രാവര്‍ത്തികമാക്കുമെന്നും, മെത്രാന്മാരുടെ സംയുക്തനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി.

സ്വവര്‍ഗ്ഗവിവാഹം, സ്വവര്‍ഗ്ഗരതി, എന്നിങ്ങനെ പ്രകൃതിനിയമത്തെയും മാനുഷികനിയമത്തെയും ലംഘിക്കുന്നതും, കുടുംബജീവിതത്തന്‍റെ ഭദ്രതയെ തകര്‍ക്കുന്നതുമായ വികലചിന്താഗതികളെ ശക്തിമായി എതിര്‍ക്കുവാനും മെത്രാന്‍ സമിതികളുടെ സംയുക്തസമ്മേളനം തീരുമാനിച്ചു. ‘ക്രിസുതുവിനെ കണ്ടെത്തുന്നവരുടെ ഹൃദയങ്ങളും ജീവിതങ്ങളും അവിടുത്തെ സുവിശേഷസന്തോഷത്താല്‍ പൂരിതമാകും,’ എന്നു പ്രസ്താവിക്കുന്ന പാപ്പാ ഫ്രാസിസിന്‍റെ അപ്പസ്തോലിക പ്രബോധനം Evangelii Gaiudium ‘സുവിശേഷസന്തോഷ’ത്തിലെ ആദ്യവാചകം പ്രതിപാദ്യവിഷയമാക്കിക്കൊണ്ടാണ് ഇക്കുറി മെത്രാന്മാര്‍ സമ്മേളിച്ചത്.








All the contents on this site are copyrighted ©.