2014-07-25 19:08:11

മാലിയിലെ വിമാനദുരന്തത്തില്‍
പാപ്പാ ദുഃഖം രേഖപ്പെടുത്തി


25 ജൂലൈ 2014, വത്തിക്കാന്‍
ആഫ്രിക്കയിലെ മാലിയിലുണ്ടായ വിമാനദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖം
രേഖപ്പെടുത്തി. ജൂലൈ 24-ാം തിയതി പശ്ചിമാഫ്രിക്കയിലെ ബുര്‍ക്കീനോ ഫാസോയില്‍നിന്നും പുറപ്പെട്ട അള്‍ജീരിയയുടെ വിമാനമാണ് മാലിയില്‍ അപകടത്തില്‍പ്പെട്ടത്.

116 പേരുടെ ജീവന്‍ അപഹരിച്ച അപകടത്തില്‍ പൊലിഞ്ഞുപോയ വ്യക്തികളുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍വഴി അയച്ച സന്ദേശത്തിലൂടെ പാപ്പാ അനുശോചനം അറിയിക്കുകയും പ്രാര്‍ത്ഥന നേരുകയും ചെയ്തു.
ബുര്‍ക്കീനോ ഫാസോയില്‍നിന്നും വ്യാഴ്ച രാത്രിയില്‍ പറന്നുപൊങ്ങിയ വിമാനം കാലാവസ്ഥാക്കെടുതിയില്‍ നശിച്ചുവെന്നാണ് നിഗമനം. ഇനിയും നടക്കേണ്ട സൂക്ഷ്മ പരിശോധനയില്‍ അപകടകാരണം നിജപ്പെടുത്തുമെന്നും ഔദ്യോഗിക വൃത്തിങ്ങള്‍ അള്‍ജീരിയായില്‍ അറിയിച്ചു.








All the contents on this site are copyrighted ©.