2014-07-25 18:32:45

മതത്തിന്‍റെ പേരില്‍
മിറിയത്തിന് വധശിക്ഷ
പാപ്പായുടെ സാന്ത്വനസ്പര്‍ശം


25 ജൂലൈ 2014, വത്തിക്കാന്‍
വധശിക്ഷയില്‍നിന്ന് മോചിതയായ സുഡാന്‍കാരി മിറിയം പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച ഇസ്ലാം സ്വീകരിക്കണമെന്നള്ള സുഡാന്‍ സര്‍ക്കാരിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങാത്തതിനാലായിരുന്നു മിറിയം യാഹ്യാ, 27 വയസ്സ് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ അറിയിച്ചു.

ക്രൈസ്തവനായ ഡാനിയേലിനെ വിവാഹം കഴിച്ചതുവഴി ഇസ്ലാം മതം ഉപേക്ഷിച്ചെന്നായിരുന്നു മിറിയത്തിന്‍റെ മേലുള്ള കുറ്റാരോപണം. എന്നാല്‍ താന്‍ ഇസ്ലാം മതസ്ഥയല്ലെന്നും, ക്രൈസ്തവ മാതാവാണ് തന്നെ വളര്‍ത്തിയതെന്നുമുള്ള മിറിയത്തിന്‍റെ വാദത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചാണ് സുഡാനീസ് കോടതി മിറിയത്തെ കല്ലെറിഞ്ഞുകൊല്ലാന്‍ വിധിച്ചത്. ഗര്‍ഭവതിയായതിനാല്‍ താല്ക്കാലം ജയില്‍വാസം നല്കിയെന്നും, ജയിലില്‍വച്ച് മിറിയം രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു. വിവരം പുറത്തുകൊണ്ടു വന്ന ഭര്‍ത്താവിന്‍റെ മൊഴിയെ തുടര്‍ന്നുണ്ടായ വിശിഷ്യാ ഇറ്റലിയുടെ അന്താരാഷ്ട്ര സമര്‍ദ്ദത്തിലാണ്, വധിശിക്ഷ റദ്ദാക്കപ്പെട്ടതും മിറിയം രക്ഷപെട്ടതുമെന്ന്, ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

നിയമപോരാട്ടത്തില്‍ രക്ഷപെട്ട മിറിയം ഇറ്റലിയന്‍ സര്‍ക്കാരിന്‍റെ സഹായത്തോടെ ഇറ്റലിയില്‍
രാഷ്ട്രീയാഭയം തേടുകയായിരുന്നെന്നും, ജൂലൈ 24-ാം ബുധാനാഴ്ച രാവിലെയാണ് വത്തിക്കാനില്‍ വന്ന്
പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

അമേരിക്കന്‍ സ്വദേശി, അംഗവൈകല്യമുള്ള ഭര്‍ത്താവ് ഡാനി ജെയ്നും, രണ്ടു കുട്ടികള്‍ - മാര്‍ട്ടിന്‍ 3 വയസ്സ്, ജയിലില്‍ പ്രസവിച്ച മായാ 4 മാസം, പിന്നെ ഭര്‍ത്താവ് ഡാനി എന്നിവര്‍ക്കൊപ്പമാണ് മിറിയം വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തായില്‍ വന്ന് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്.

20 മിനിറ്റലേറെ കുടുംബത്തിന്‍റെ വിവരങ്ങള്‍ ആരാഞ്ഞ പാപ്പാ, മിറിയത്തിന്‍റെ വിശ്വാസധീരതയെ അഭിനന്ദിക്കുകയും, ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവമക്കള്‍ക്ക് പ്രചോദനമേകുന്ന മാതൃകയാണ് മിറിയത്തിന്‍റേതെന്ന് പാപ്പാ പ്രസ്താവിച്ചതായി ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

മിറിയത്തിന്‍റെയും കുടുംബത്തിന്‍റെയും സുഡാനിലെ അവസ്ഥ മനസ്സിലാക്കി ഇറ്റലിയിലേയ്ക്ക് എളുപ്പം കുടിയേറുവാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മത്തെയോ റെന്‍സിയാണെന്നും,
ഇനി അമേരിക്കന്‍ പൗരത്വമുള്ള ഭര്‍ത്താവിനോടൊപ്പം മിറിയവും കുട്ടികളും അമേരിക്കയിലേയ്ക്ക് കുടിയേറുമെന്നും ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ മാധ്യമങ്ങളെ അറിയിച്ചു.









All the contents on this site are copyrighted ©.