2014-07-23 18:01:48

മരണനിരക്കിനെ വെല്ലുന്ന
ഗാസയിലെ മാനുഷികയാതന


23 ജൂലൈ 2014, പലസ്തീന്‍
മരണനിരക്കിനെ അതിലംഘിക്കുന്ന മാനുഷിക യാതനയാണ് പലസ്തീനായിലെ ഗാസ പ്രവിശ്യയില്‍ അനുഭവപ്പെടുന്നതെന്ന്, ഓക്സാം ഇന്‍റെര്‍ നാഷണല്‍ ഏജെന്‍സി (Oxam Internation Agency) പ്രസ്താവിച്ചു.

24 മണിക്കൂറില്‍ 107 പലസ്തീനികള്‍ മരണമടഞ്ഞതായും, അവയില്‍ 23 സ്ത്രീകളും 35 കുട്ടികളും ഉള്‍പ്പെടുന്നുവെന്നും, ഓക്സാം ഇന്‍റെര്‍ നാഷണല്‍ സന്നദ്ധസേവന പ്രസ്ഥാനം ജൂലൈ 22-ന് ചൊവ്വാഴ്ച റാമല്ലായില്‍ ഇറക്കിയ പ്രസ്താവന പ്രകാരം ഓക്സാം സന്നദ്ധസേവകര്‍ അറിയിച്ചു. പല്സ്തീന്‍ പ്രവിശ്യയിലെ ആശുപത്രികളും ഡിസ്പെന്‍സറികളും നശിപ്പിക്കപ്പെട്ടതിനാല്‍ മെഡിക്കല്‍ ക്യാമ്പുകളില്‍ എത്തിയിരിക്കുന്ന മുറപ്പെട്ടവരുടെ എണ്ണം താങ്ങാവുന്നതിലും അധികാമാണെന്നും, യുദ്ധത്തിന്‍റെ കെണിയില്‍ ജലം, ഭക്ഷണം, മരുന്ന് എന്നീ അടിസ്ഥാന അവശ്യങ്ങള്‍ക്കായുള്ള ക്ഷാമവും ഗാസപ്രവിശ്യയില്‍ അതിരൂക്ഷമാണെന്നും ഓക്സാം സന്നദ്ധസംഘടനയുടെ പ്രസ്താവന വെളിപ്പെടുത്തി.

10 ലക്ഷത്തിലേറെ നിര്‍ദ്ദോഷികളായ കുട്ടികളും സ്ത്രീകളും അടക്കമുള്ള ജനങ്ങളാണ് ഗ്യാസപ്രവിശ്യയില്‍ കുടുങ്ങിയിരിക്കുന്നതെന്നും, ഇനിയും കെടുതികള്‍ വര്‍ദ്ധിക്കുന്നതിനുമുന്‍പ് അന്താരാഷ്ട്ര സമൂഹം ഇടപെട്ട് മനുഷ്യജീവന്‍ രക്ഷിക്കുകയും, മനുഷ്യത്വവും വിശ്വസാഹോദര്യവും പ്രകടമാക്കണമെന്നും, ഓക്സാമിന്‍റെ പ്രസ്താവന അടയന്തിരമായി അപേക്ഷിച്ചു.

Oxam humanitarian emergency : david.mattesini@oxam.it








All the contents on this site are copyrighted ©.