2014-07-21 18:15:02

വീണ്ടും തലപൊക്കുന്ന
ഇന്ത്യയിലെ ക്രൈസ്തവ പീഡനം


21 ജൂലൈ 2014, ചത്തീസ്ഗര്‍
ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന്, ഇന്ത്യന്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്‍റെ വക്താവ്, സാജന്‍ കെ. ജോര്‍ജ്ജ് അറിയിച്ചു. ജൂലൈ 19-ന് ചത്തീസ്ഗരില്‍ മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയിലാണ് സാജന്‍ ജോര്‍ജ്ജ് ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്‍റെ കഥ വെളിപ്പെടുത്തിയത്.

സംഖ് പരിവാര്‍, വിശ്വഹിന്ദു പരിഷത് തുടങ്ങിയ മൗലികവാദി സംഘടനകള്‍ ഒത്തുചേര്‍ന്നാണ് ചത്തീസ്ഗറിലെ ബസ്താര്‍ ജില്ലായില്‍ ക്രൈസ്തവരെ ഒറ്റപ്പെടുത്തുന്നതെന്നും, അടിസ്ഥാന സൗകര്യങ്ങള്‍പോലും നിഷേധിച്ചുകൊണ്ടാണ് പീഡനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ സാജന്‍ വ്യക്തമാക്കി.

ക്രൈസ്തവരെ സാമൂഹികമായി ഒറ്റപ്പെടുത്തുന്ന തന്ത്രത്തിന്‍റെ ഭാഗമായി, ക്രൈസ്തവാരാധനയുടെ നിഷേധം, തടസ്സപ്പെടുത്തല്‍...., വെള്ളം, ഭക്ഷൃവസ്തുക്കള്‍ മുതലായ അടിസ്ഥാന ആവശ്യങ്ങളുടെ നിഷേധം എന്നിവ ബാസ്താറിലും ക്രൈസ്തവര്‍ കൂടുതലുള്ള അവിടത്തെ ഗൈയ്യാ, പരാപൂര്‍ എന്നീ ഗ്രാമങ്ങളിലാണ് നടപ്പിലാക്കുന്നതെന്ന് സാജന്‍ കെ. ജോര്‍ജ്ജ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഭരണത്തിലേറിയ ബിജെപിയുടെ രാഷ്ട്രീയ കൈകളാണ് സംഖ് പരിവാര്‍, വിശ്വഹിന്ദു പരിഷത്ത് എന്നീ മതമൗലികവാദി സംഘടനകളെന്നും സാജന്‍ ജോര്‍ജ്ജ് കുറ്റപ്പെടുത്തി. ‘ആഗസ്റ്റ് ഒന്നിനു മുന്‍പ് ഗ്രാമം വിട്ടുപോവുക, അല്ലെങ്കില്‍ ഭവിഷത്തുകള്‍ അനുഭവിക്കാന്‍ തയ്യാറിയിക്കൊള്ളുക,’ എന്ന താക്കീതുമായിട്ടാണ് ക്രൈസ്തവവിദ്വേഷികള്‍ ഗ്രാമത്തിലെത്തുന്നതെന്നും, സാജര്‍ ജോര്‍ജ്ജ് അറിയിച്ചു.








All the contents on this site are copyrighted ©.