2014-07-21 18:30:14

കൂടുവിട്ടു കൂടുതേടുന്ന
മൊസൂളിലെ ക്രൈസ്തവര്‍


21 ജൂലൈ 2014, മൊസൂള്‍
മൊസൂള്‍ നഗരത്തില്‍ ക്രൈസ്തവര്‍ ഇല്ലാതായെന്ന്, ഇറാക്കിലെ കാല്‍ഡിയന്‍ പാത്രിയര്‍ക്കിസ് ലൂയിസ് സാഖാ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസത്തെ സുന്നി-മുസ്ലിം സഖ്യത്തിന്‍റെ നിരന്തരമായ ഭീഷണിയുടെയും ആക്രമണത്തിന്‍റെയും ഫലമായിട്ടാണ്, ക്രൈസ്തവര്‍ വടക്കെ ഇറാക്കിലെ മൊസൂള്‍ നഗരം വിട്ടുപോകേണ്ടിവന്നതെന്ന്, ജൂലൈ 20-ാന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ബാഗ്ദാദ് അതിരൂപതാദ്ധ്യക്ഷന്‍, പാത്രിയാര്‍ക്കിസ് സാഖോ പ്രസ്താവിച്ചു.

ക്രിസ്തുവിനുശേഷമുള്ള ആദ്യനൂറ്റാണ്ടു മുതല്‍ ഇറാക്കിന്‍റെ വടക്കു ഭാഗത്ത് വളര്‍ന്ന ക്രൈസ്തവസമൂഹങ്ങളാണ് ഇസ്ലാമിക അധിനിവേശത്തിന്‍റെ ഭാഗമായി ഇന്ന് പിഴുതെറിയപ്പെട്ടതെന്ന് പാത്രിയര്‍ക്കിസ് സാഖോ വത്തിക്കാന്‍ റോഡിയോയെ അറിയിച്ചു.

2003-ല്‍ യുഎസ് ആക്രമണകാലത്ത് 65,000 മായിരുന്നത്, തുടര്‍ന്ന് പുതിയ സര്‍ക്കാരിന്‍റെ കീഴില്‍ 35,000-മായി കുറഞ്ഞുവെന്നും, തുടര്‍ന്നു നടന്ന ഇസ്ലാമിക ഗ്രൂപ്പുകളുടെ നിരന്തരമായ നിര്‍ബന്ധ മതപരിവര്‍ത്തന ശ്രമങ്ങളും ഭീഷിണിയും ആക്രമണവും വളര്‍ന്നാണ് ക്രൈസ്തവര്‍ കൂട്ടംകൂട്ടമായി നാടുവിട്ടുപോകുവാന്‍ ഇടയായതെന്നും പാത്രിയര്‍ക്കിസ് സാഖോ വ്യക്തമാക്കി.

കൂട്ടക്കൊലയും, പീഡനങ്ങളും, ഭീഷണിയും, ജീവിതചുറ്റുപാടുകളുടെയും കൃഷിയിടങ്ങളുടെയും ഭക്ഷൃവിളകളുടെയും നശീകരണവും വഴിയാണ് സമാധാനപൂര്‍ണ്ണമായി കഴിഞ്ഞിരുന്ന മൊസൂളിലെ ജനങ്ങളെ, വിശിഷ്യ ബഹൂഭൂരിപക്ഷം വരുന്ന ക്രൈസ്തവരെ അവിടെനിന്നും തുരത്തിയതെന്ന്, യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍റെ മൊസൂളിലെ വക്താവും പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.