2014-07-17 10:01:42

കര്‍മ്മലവാടിയില്‍
നവീകരണത്തിന്‍റെ നാളുകള്‍


17 ജൂലൈ 2014, റോം
കര്‍മ്മലവാടിയില്‍ നവീകരണത്തിനുള്ള നാളുകളാണിതെന്ന്, ആഗോള നിഷ്പ്ദുക കര്‍മ്മലീത്താ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാദര്‍ സവേരിയോ ഓസിഡി, പ്രസ്താവിച്ചു. ജൂലൈ 16-ാം തിയതി കര്‍മ്മലനാഥയുടെ തിരുനാളില്‍ റോമില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടിറക്കിയ പ്രസ്താവനയിലാണ് ഫാദര്‍ സവേരീയോ ഇങ്ങനെ ഉദ്ബോധിപ്പിച്ചത് .

2015-ാമാണ്ട് പാപ്പാ ഫ്രാന്‍സിസ് സമര്‍പ്പിതരുടെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുമ്പോള്‍, കുരിശിന്‍റെ വിശുദ്ധ യോഹന്നാനോടൊപ്പം കര്‍മ്മല നിഷ്പാദുക സഭയുടെ സ്ഥാപകയും ആത്മീയ നവോത്ഥാരകയുമായ ആവിലയിലെ അമ്മ ത്രേസ്യായുടെ 5-ാം ജന്മശതാബ്ദിയും ആഘോഷിക്കുന്നത്. അനുഗ്രഹത്തിന്‍റെയും കൃപാസ്പര്‍ശത്തിന്‍റെയും നാളുകളായി ഇതിനെ മാറ്റാന്‍ കര്‍മ്മലമക്കള്‍ ഒരുങ്ങണമെന്ന് റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ഫാദര്‍ സവേരിയോ ആഹ്വാനംചെയ്തു.

കാലോചിതമായി കര്‍മ്മലസഭയുടെ ആത്മീയതയെ നവീകരിക്കുവാനും ബലപ്പെടുത്തുവാനും അമ്മത്രേസ്യായുടെ
5-ാം ജന്മശതാബ്ദിയും സമര്‍പ്പിതരുടെ വര്‍ഷാചരണവും സഹായകമാകട്ടെ എന്ന് ഫാദര്‍ സവേരിയോ റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ ആശംസിച്ചു.








All the contents on this site are copyrighted ©.