2014-07-15 09:30:29

റോമിലെ ജെമേലി പോളിക്ലിനിക്
ജൂബിലി നിറവില്‍


15 ജൂലൈ 2014, റോം
ജൂബിലി ആഘോഷിച്ച ജെമേലി കുടുംബം ഒന്നുചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസിന് നന്ദിയര്‍പ്പിച്ചു.
ജൂണ്‍ 27-ന് റോമില ജെമേലി പോളിക്ലിനിക്ക് ആചരിച്ച 50-ാം വാര്‍ഷിക ദിനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് അയച്ച വിഡിയോ സന്ദേശത്തിന് നന്ദിപറഞ്ഞുകൊണ്ടാണ് ജമേലി പോളിക്ലിനിക്കിലെ അധികാരികളും ഡോക്ടര്‍മാരും, നഴ്സ്മാരും, രോഗികളും, ഗവേഷകരും പാപ്പായ്ക്ക് നന്ദിയുടെ സന്ദേശം വത്തിക്കാനിലേയ്ക്ക് അയച്ചത്.

വികാരവും സന്തോഷവും നിറഞ്ഞ പാപ്പായുടെ സ്നേഹസന്ദേശത്തില്‍ ജെമേലി പോളിക്ലിനിക്കിലെ വിവിധ വിഭാഗങ്ങള്‍ ഒന്നടങ്കം നന്ദിയര്‍പ്പിക്കുന്നതായും, 50-ന്‍റെ നിറവിലെത്തിയ പ്രസ്ഥാനത്തിന് പാപ്പായുടെ സന്ദേശം പ്രചോദനവും ഉന്മേഷവുമാണെന്നും ജമേലിയുടെ അധികൃതര്‍ സന്ദേശത്തിലൂടെ അറിയിച്ചു.

റോമിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായ അഗസ്തീനോ ജെമേലി വിഭാവനംചെയ്ത ജീവന്‍റെ പരിചരണത്തിന് പാപ്പായുടെ സന്ദേശം നവമായ ഊര്‍ജ്ജം പകരുന്നതായും, ഇനിയും ഏറ്റവും ആസന്നഭാവിയില്‍ പാപ്പായുടെ അനുഗ്രപുര്‍ണ്ണമായ സാന്നിദ്ധ്യത്തിനായി ജെമേലി കുടുംബം കാത്തിരിക്കുന്നതായും സന്ദേശനത്തിന് മറുപിടിയായി (ജൂലൈ 14-ാം തിങ്കളാഴ്ച) നല്കിയ പ്രസ്താവനയിലൂടെ അധികൃതര്‍ അറിയിച്ചു.








All the contents on this site are copyrighted ©.